Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബള്‍ഗേറിയയില്‍...

ബള്‍ഗേറിയയില്‍ ട്രെയിന്‍ പാളം തെറ്റി; അഞ്ചു മരണം

text_fields
bookmark_border
ബള്‍ഗേറിയയില്‍ ട്രെയിന്‍ പാളം തെറ്റി; അഞ്ചു മരണം
cancel

സോഫിയ: ബള്‍ഗേറിയയിലെ ഹിത്രിനോ ഗ്രാമത്തില്‍ വാതക ടാങ്കുകള്‍ കയറ്റിയ ചരക്ക് ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 20ലധികം പ്രൊപലൈന്‍, പ്രൊപേന്‍ ബ്യൂട്ടേന്‍ വാതക ടാങ്കുകള്‍ കയറ്റിയ ട്രെയിനാണ് പാളം തെറ്റിയത്.

ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കവെയാണ് അപകടമുണ്ടായത്. ട്രെയിനില്‍നിന്ന് ഉരുണ്ടുപോയ രണ്ട് ടാങ്കുകള്‍ ഇലക്ട്രിക് ലൈനില്‍ കൂട്ടിയിടിച്ച് പൊട്ടിത്തെറിയുണ്ടായി. പൊട്ടിത്തെറിയില്‍ 50 വീടുകള്‍ തകര്‍ന്നു. 40 കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു.  പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Show Full Article
TAGS:derail 
News Summary - train derail
Next Story