Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബുഡപെസ്​റ്റിൽ ബോട്ട്...

ബുഡപെസ്​റ്റിൽ ബോട്ട് മുങ്ങി ഏഴു ദ. കൊറിയൻ വിനോദ സഞ്ചാരികൾ മരിച്ചു

text_fields
bookmark_border
ബുഡപെസ്​റ്റിൽ ബോട്ട് മുങ്ങി ഏഴു ദ. കൊറിയൻ വിനോദ സഞ്ചാരികൾ മരിച്ചു
cancel

ബു​ഡ​പെ​സ്​​റ്റ്​: ഹം​ഗ​റി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബു​ഡ​പെ​സ്​​റ്റി​​ൽ വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ട് മു​ങ്ങി ഏ​ ഴു പേ​ർ മ​രി​ച്ചു. 21 പേ​രെ കാ​ണാ​നി​ല്ല. പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി ഒ​മ്പ​തോ​ടെ ഡാ​ന്യൂ​ബ് ന​ദി​യി​ലാ​ണ് സം​ ഭ​വം. ഹം​ഗേ​റി​യ​ൻ പാ​ർ​ല​മ​െൻറ്​ മ​ന്ദി​ര​ത്തി​ന്​ സ​മീ​പം മ​റ്റൊ​രു വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ടു​മാ​യി കൂ​ട് ടി​യി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. 33 ദ​ക്ഷി​ണ കൊ​റി​യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ര​ണ്ട് ഹം​ഗേ​റി​യ​ൻ ജീ​വ​ന​ക്കാ​രു​മാ​യി​രു​ന്നു ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഏ​ഴു പേ​രെ ഉ​ട​ൻ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും അ​വ​രു​ടെ നി​ല മെ​ച്ച​പ്പെ​ട്ട​താ​യും ഹം​ഗേ​റി​യ​ൻ പൊ​ലീ​സ്​ വ​ക്​​താ​വ്​ ക്രി​സ്​​റ്റോ​ഫ്​ ഗ​ൽ അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കാ​ൻ ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ മൂ​ൺ ജെ ​നി​ർ​ദേ​ശി​ച്ചു. വി​ദേ​ശ മ​ന്ത്രി കാ​ങ്​ ക്യു​ങ്ങി​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ഹാ​യ​ങ്ങ​ളൊ​രു​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി പ്ര​സി​ഡ​ൻ​റി​​െൻറ വ​ക്​​താ​വ്​ കൊ ​മി​ൻ ജ​ങ്​ പ​റ​ഞ്ഞു.

കാ​ണാ​താ​യ​വ​ർ​ക്കു​വേ​ണ്ടി വി​വി​ധ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ ഒ​ന്നി​ച്ച് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. ഡാ​ന്യൂ​ബ്​ ന​ദി​യി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​ര​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ ഒ​ഴു​ക്കും തി​ര​ച്ചി​ലി​ന്​ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ക്രൂ​സ് ബോ​ട്ട്​ പാ​ർ​ല​മ​െൻറ്​ മ​ന്ദി​ര​ത്തി​ന്​ അ​ക​ലെ​യ​ല്ലാ​തെ മാ​ർ​ഗി​റ്റ്​ പാ​ല​ത്തി​ന​ടി​യി​ൽ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boat accidenthungaryworld newsmalayalam newsbudapest
News Summary - Tourists killed as Danube river cruise boat sinks in Budapest
Next Story