Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൂ​റി​ലേ​റെ...

നൂ​റി​ലേ​റെ വ​യ​സ്സു​ള്ള അസാധാരണ ആ​മ​ കൗതുകമായി

text_fields
bookmark_border
നൂ​റി​ലേ​റെ വ​യ​സ്സു​ള്ള അസാധാരണ ആ​മ​ കൗതുകമായി
cancel
ക്വി​റ്റോ (എ​ക്വ​ഡോ​ർ): നൂ​റി​ലേ​റെ വ​ർ​ഷ​മാ​യി ഭൂ​മി​യി​ൽ ജീ​വി​ക്കു​ന്നു​വെ​ന്ന്​ ക​രു​തു​ന്ന അ​സാ​ധാ​ ര​ണ വ​ലു​പ്പ​മു​ള്ള ആ​മ​യെ പ​സ​ഫി​ക്​ ദ്വീ​പ്​ സ​മൂ​ഹ​മാ​യ ഗാ​ല​പ്പ​ഗോ​സി​ൽ ക​ണ്ടെ​ത്തി. ആ​ൾ​ത്താ​മ​സ​മി​ ല്ലാ​ത്ത ഫെ​ർ​നാ​ൻ​റി​ന ദ്വീ​പി​ലാ​ണ്​ ആ​മ​യെ ക​ണ്ടെ​ത്തി​യ​ത്. ‘ചെ​​ലോ​നോ​യി​ഡി​സ്​ ഫ​ൻ​റാ​സ്​​റ്റി​ക ്ക​സ്’​ എ​ന്ന പേ​രി​ലാ​ണ്​ ഇ​ത്​ അ​റി​യ​പ്പെ​ടു​ന്ന​ത്.

1906ൽ ​ആ​ണ്​ ഇൗ ​വ​ർ​ഗ​ത്തി​ൽ​പെ​ട്ട ആ​മ​യെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ആ​മ​യെ ബോ​ട്ടി​ൽ ക​യ​റ്റി ഗാ​ല​പ്പ​ഗോ​സി​ലെ പ്ര​ധാ​ന സം​ര​ക്ഷ​ക കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. അ​ത്യ​പൂ​ർ​വ​മാ​യ സ​സ്യ-​ജ​ന്തു​ജാ​ല​ങ്ങ​ളാ​ൽ പേ​രു​കേ​ട്ട​താ​ണ്​ ഗാ​ല​പ്പ​ഗോ​സ്​ ദ്വീ​പ്​ സ​മൂ​ഹം. പ​രി​ണാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള ത​​െൻറ പ​ഠ​ന​മാ​യ ‘ഒ​റി​ജി​ൻ ഒാ​ഫ്​ സ്​​പീ​ഷീ​സി’​ൽ ചാ​ൾ​സ്​ ഡാ​ർ​വി​ൻ ഇൗ ​ഭൂ​ഭാ​ഗ​ത്തെ​ക്കു​റി​ച്ച്​ പ​റ​യു​ന്നു​ണ്ട്.

ഇൗ ​ആ​മ​യു​ടെ വ​ർ​ഗ​ത്തി​ൽ​പെ​ട്ട ഇ​ത​ര അം​ഗ​ങ്ങ​ളെ ഇ​നി​യും അ​വി​ടെ ക​ണ്ടെ​ത്താ​നാ​യേ​ക്കു​മെ​ന്ന്​ പ​രി​പാ​ല​ക കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​തി​​െൻറ വ​യ​സ്സ്​ കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്താ​നു​ള്ള ജ​നി​ത​ക പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. ​ഗാ​ല​പ്പ​ഗോ​സി​ൽ ഇ​തു​വ​രെ 15 ഇ​നം ആ​മ​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ൽ ര​ണ്ടെ​ണ്ണ​ത്തി​ന്​ ഇ​തി​ന​കം വം​ശ​നാ​ശം സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newstortoisemalayalam newsGalapagos
News Summary - Tortoise thought to be extinct for 100 years found in Galapagos- World news
Next Story