ഇന്ത്യൻ വംശജർ മരിച്ച തീപിടിത്തം: തീ പടർന്നത് പെട്രോളിൽനിന്ന്
text_fieldsലണ്ടൻ: ഫെബ്രുവരി 25ന് ലെസ്റ്ററിൽ പോളിഷ് സൂപ്പർ മാർക്കറ്റിലും മുകളിലെ കെട്ടിടത്തിലും ഉണ്ടായ തീപിടിത്തം പെേട്രാളിൽനിന്ന് തീ പടർന്നതിനെ തുടർന്ന്. സംഭവത്തിൽ നരഹത്യക്ക് മൂന്നുപേരെ ലെസ്റ്റർ കോടതി ഏപ്രിൽ മൂന്നു വരെ റിമാൻഡ് ചെയ്തു. സബ്ക സ്റ്റോർ ഉടമ ആരം കുർദ് (33), ഹൗക്കർ ഹസൻ (32), അർകാൻ അലി (37) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ഇന്ത്യൻ വംശജരായ രഗുബീർ കുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചുപേർ തീപിടിത്തത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ കഴിഞ്ഞ ഞായറാഴ്ച നരഹത്യക്കുറ്റം ചുമത്തി പൊലീസ് നാൽപതുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ്ചെയ്ത 30 വയസ്സുകാരായ രണ്ടുപേർ പുറത്തിറങ്ങി. തീ പിടിത്തത്തെത്തുടർന്ന് തകർന്ന കെട്ടിടത്തിൽ വിദഗ്ധ ഉേദ്യാഗസ്ഥർ പരിശോധന തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
