തോമസ് കുക്ക് തകർച്ച: ടൂറിസ്റ്റുകളെ തിരിച്ചെത്തിക്കാൻ ‘ഓപറേഷൻ മാറ്റർഹോൺ’
text_fieldsലണ്ടൻ: യാത്രാസേവനരംഗത്തെ അതികായരായ തോമസ് കുക്കിെൻറ തകർച്ചയെ തുടർന്ന് വിവി ധ രാജ്യങ്ങളിൽ കുടുങ്ങിയ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ തിരിച്ചെത്തിക്കുന്നത ിന് ‘ഓപറേഷൻ മാറ്റർഹോണു’മായി ബ്രിട്ടീഷ് സർക്കാർ. ബ്രിട്ടെൻറ ചരിത്രത്തിൽ സമാധാ ന കാലത്തെ ഏറ്റവും വലിയ പുനരധിവാസ നീക്കമായി വിലയിരുത്തുന്ന പദ്ധതിക്ക് തിങ്കളാഴ് ച സർക്കാർ തുടക്കംകുറിച്ചു.
ഡസൻകണക്കിന് വിമാനങ്ങൾ വാടകക്കെടുത്ത് 1,50,000ത്തോളം േപരെ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് യു.കെ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്ന് സർക്കാർ നടപടി സ്വീകരിച്ചുവരുകയാണെന്ന് യു.കെ ഗതാഗത സെക്രട്ടറി ഗ്രാൻറ് ഷാപ്സ് അറിയിച്ചു. അടുത്ത രണ്ടാഴ്ചക്കകം തോമസ് കുക്ക് വഴി യു.കെയിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത എല്ലാവരെയും നിശ്ചിത തീയതിക്കകം തിരിച്ചെത്തിക്കുമെന്ന് യു.കെ സർക്കാർ അറിയിച്ചു.
തകർച്ചയിൽ നിരാശ –ഫോസൻ ഗ്രൂപ്
ഷാങ്ഹായ്: ലോക യാത്രാ സേവന മേഖലയിലെ ആഗോള ഭീമന്മാരായ തോമസ് കുക്കിെൻറ തകർച്ചയിൽ കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമകളായ ചൈനയിലെ ഫോസൻ ഗ്രൂപ്പിന് നിരാശ. തോമസ് കുക്കിനെ തകർച്ചയിൽനിന്ന് രക്ഷിക്കാനുള്ള ഫോസെൻറ അവസാന ശ്രമവും പരാജയപ്പെട്ടതിൽ കമ്പനി നിരാശ പ്രകടിപ്പിച്ചു.
മൂലധന സ്വരൂപണ പദ്ധതികളും ബങ്ക് വായ്പ ലഭ്യമാക്കുന്നതും വിജയിക്കാത്തതും പ്രധാന ഓഹരിയുടമകളും മറ്റു സഹകാരികളുമായി ചേർന്ന് പരിഹാര മാർഗം കാണുന്നതും വിജയിച്ചില്ല. ഈ പ്രക്രിയയിലുടനീളം തങ്ങളുടെ നിലപാടിൽ ഒരു മാറ്റവുമുണ്ടായിരുന്നില്ല.
നിർഭാഗ്യവശാൽ, മറ്റു ഘടകങ്ങൾക്ക് മാറ്റമുണ്ടായി. കമ്പനി തകർച്ചയിൽ അഗാധമായ അനുതാപം പ്രകടിപ്പിക്കുന്നതായും ഫോസൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.