Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െബ്രക്സിറ്റ്: തെരേസ മേയ് രാജി പ്രഖ്യാപിച്ചു
text_fieldsbookmark_border
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടെൻറ പിന്മാറ്റം (െബ്രക്സിറ്റ്) നടപ്പാക്കു ന്നതിൽ പരാജയപ്പെട്ടതിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ബ്രിട്ടീഷ് പ്രധാനമന ്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെൻറിൽ അടുത്തമാസം വോ ട്ടിനിടാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ രാജി.
ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ (ടോറി പാർട്ടി) നേതൃസ്ഥാനം ജൂൺ ഏഴിന് ഒഴിയും. പാർട്ടി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതു വരെ മേയ് നേതൃസ്ഥാനത്ത് തുടരും. 2016ൽ ബ്രിട്ടീഷ് ജനത തീരുമാനിച്ച െബ്രക്സിറ്റ് നടപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്തെന്നും ഇത് യാഥാർഥ്യമാക്കാൻ സാധിക്കാത്തതിനാലാണ് സ്ഥാനമൊഴിയുന്നതെന്നും ഡൗണിങ് സ്ട്രീറ്റിലെ 10ാം നമ്പർ വസതിക്കു മുന്നിൽ നടത്തിയ പ്രസ്താവനയിൽ അവർ പറഞ്ഞു. െബ്രക്സിറ്റ് നടപ്പാക്കാൻ കഴിയാത്തത് തീർത്തും നിരാശജനകമായ കാര്യമാണ്. പുതിയ പ്രധാനമന്ത്രിക്ക് െബ്രക്സിറ്റ് നടപ്പാക്കാൻ സാധിക്കട്ടെയെന്നും അവർ പ്രത്യാശിച്ചു.
രാജിയോടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരം തുടങ്ങും. 62കാരിയായ തെരേസ മേയ് കാവല്‍ പ്രധാനമന്ത്രിയായി തുടർന്നേക്കും. പുതിയ നേതാവിനെ കണ്ടെത്താനുള്ള നടപടി അടുത്താഴ്ച തുടങ്ങും. ജൂലൈ അവസാനത്തോടെ പുതിയ പ്രധാനമന്ത്രി അധികാരമേറ്റെടുക്കും.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story