Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെ​രേ​സ മേ​യ്​ ഇന്ന്​...

തെ​രേ​സ മേ​യ്​ ഇന്ന്​ ഔദ്യോഗിക പദവി ഒഴിയും

text_fields
bookmark_border
തെ​രേ​സ മേ​യ്​ ഇന്ന്​ ഔദ്യോഗിക പദവി ഒഴിയും
cancel

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി​ യു​ടെ (ടോ​റി പാ​ർ​ട്ടി) നേ​തൃ​സ്ഥാ​നത്ത്​ നിന്നും ഒൗദ്യോഗികമായി ഒഴിയുന്നു. യൂ​റോ​പ്യ​ന്‍ യൂ​നി​യ​നി​ൽ നി​ന് ന്​ ബ്രി​ട്ട​​​െൻറ പി​ന്മാ​റ്റം (െബ്ര​ക്സി​റ്റ്) ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​​​െൻറ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് തെ​രേ​സ മേ​യ്​ രണ്ടാഴ്​ചക്ക്​ മുമ്പ്​ രാ​ജി പ്ര​ഖ്യാ​പി​ച്ചിരുന്നു.

പുതിയ ​പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന്​ ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ്ര​മു​ഖ​ർ തന്നെ മത്സര സന്നദ്ധത അറിയിച്ചിട്ടുണ്ട്​. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന്​ തിങ്കളാഴ്​ച 10 മണി മുതൽ വൈകിട്ട്​ അഞ്ചു മണിവരെ നോമിനേഷൻ സമർപ്പിക്കാം. പാ​ർ​ട്ടി പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​​ഞ്ഞെ​ടു​ക്കു​ന്ന​തു വ​രെ 62കാ​രി​യാ​യ മേ​യ്​ കാവൽ പ്രധാനമന്ത്രിയായി തു​ട​രും.

ബ്രെ​ക്‌​സി​റ്റ് ക​രാ​ര്‍ പാ​ര്‍ല​മ​​െൻറി​ൽ അ​ടു​ത്ത​മാ​സം വോ​ട്ടി​നി​ടാ​നി​രി​ക്കെ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​ രാ​ജി പ്രഖ്യാപിച്ചത്​. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ പു​തി​യ ബ്രിട്ടീഷ്​ പ്ര​ധാ​ന​മ​ന്ത്രി അ​ധി​കാ​ര​മേ​റ്റെ​ടു​ക്കുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brexittheresa mayworld newsTory leader
News Summary - Theresa May officially steps down as Tory leader- World news
Next Story