ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിൽ കാര്യമില്ലെന്ന് മേയ്
text_fieldsലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങൾ വൈകിപ്പിച്ചതുകൊണ്ട് നിലവിലെ പ്രശ്നങ്ങ ൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ആ തീരുമാ നം ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ തുടരുന്നതിന് സമമാണെന്നും അവർ എം.പിമാരോട് പറഞ്ഞു.
യൂറോപ്യൻ യൂനിയനുമായി കൂടിയാലോചിച്ച് പുതിയ കരാറുണ്ടാക്കണമെന്നും ബ്രെക്സിറ്റ് നടപ്പാക്കുന്നത് നീട്ടണമെന്നും എം.പിമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തെൻറ കരാർ പിന്തുണക്കുകയാണ് ഏറ്റവും നല്ല വഴിയെന്നും അവർ സൂചിപ്പിച്ചു.
അതിനിടെ, ബ്രെക്സിറ്റ് വിഷയത്തിൽ മേയ് തുറന്ന സമീപനം സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ കുറ്റപ്പെടുത്തി. എന്നാൽ, ചർച്ചക്ക് വിളിച്ചപ്പോൾ നിരസിച്ച കോർബിന് ബ്രെക്സിറ്റ് സംബന്ധിച്ച് വലിയ ധാരണയൊന്നുമില്ലെന്ന് മേയ് തിരിച്ചടിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
