െടക്സസ് ആക്രമണം: കെല്ലിയുടെ ക്രിമിനൽ പശ്ചാത്തലം രേഖപ്പെടുത്തിയില്ല
text_fieldsന്യൂയോർക്: ടെക്സസിൽ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിെൻറ സൂത്രധാരൻ ഡേവിൻ പാട്രിക് കെല്ലിയുടെ ക്രിമിനൽ ഹിസ്റ്ററി നാഷനൽ ഡാറ്റാ ബേസിന് കൈമാറുന്നതിൽ യു.എസ് വ്യോമസേനവിഭാഗം പരാജയം.
2012ൽ കെല്ലിക്കെതിരെ ഗാർഹിക പീഡനക്കേസ് നിലവിലുണ്ടായിരുന്നു. കേസിനെ തുടർന്ന് തോക്ക് കൈവശം വെക്കുന്നതിനും വാങ്ങുന്നതിനും ഇയാൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇക്കാര്യം നാഷനൽ ക്രിമിനൽ ഇൻഫർമേഷൻ സെൻററിൽ രേഖപ്പെടുത്തിയിട്ടില്ല.
2014ൽ വ്യോമസേനയിൽനിന്ന് പുറത്താക്കിയതാണ് കെല്ലിയെ. പുറത്താക്കാനുള്ള കാരണം അജ്ഞാതമാണ്.ഞായറാഴ്ച സാൻ അേൻറാണിയോ ദേവാലയത്തിനടുത്ത് ആക്രമണം നടത്താൻ ഉപയോഗിച്ച തോക്ക് കഴിഞ്ഞ വർഷം കെല്ലി വാങ്ങിയതാണ്. ആക്രമണത്തിനുശേഷം കെല്ലിയെ സ്വന്തംകാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആക്രമണം നടത്തുന്നതിനുമുമ്പ് കെല്ലി തെൻറ ഭാര്യാമാതാവുമായി കലഹിച്ചതായും റിപ്പോർട്ടുണ്ട്.
