തീവ്രവാദ ആക്രമണ നിരക്ക് കുത്തനെ വർധിച്ചു
text_fieldsലണ്ടൻ: ബ്രിട്ടനിൽ തീവ്രവാദ ആക്രമണങ്ങളുടെ നിരക്ക് കുത്തനെ വർധിച്ചതായി റിപ്പോർട്ട്. ഒരു വർഷത്തിനിടെ, തീവ്രവാദബന്ധമുള്ള ആക്രമണങ്ങളുടെ എണ്ണം 68 ശതമാനമാണ് വർധിച്ചത്. 2001 മുതലുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ ആക്രമണം നടന്നത് ഇൗ വർഷമാണെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.
മാർച്ചിലെ വെസ്റ്റ്മിൻസ്റ്റർ ആക്രമണവുമായി ബന്ധപ്പെട്ട് 12ഉം മേയിലെ മാഞ്ചസ്റ്റർ അരീന ഭീകരാക്രമണക്കേസിൽ 23 ഉം ജൂണിലെ ലണ്ടൻബ്രിഡ്ജ് ആക്രമണത്തെതുടർന്ന് 21ഉം പേരെ അറസ്റ്റ് ചെയ്തു. ഇൗ വർഷം തീവ്രവാദവുമായി ബന്ധപ്പെട്ട 105 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 32 പേരെ ശിക്ഷിച്ചു. തീവ്രവാദപ്രവർത്തനവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 379 ആളുകൾ അറസ്റ്റിലുമായി.