Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സരയോട്ടത്തിനിടെ പതിനാറുകാരനെ കരടി കൊന്നു

text_fields
bookmark_border
മത്സരയോട്ടത്തിനിടെ പതിനാറുകാരനെ കരടി കൊന്നു
cancel

ലോസ്​ ആ​െഞ്ചലെസ്​: കൂട്ട മത്സരഒാട്ടത്തിനിടെ പതിനാറുകാരനെ റോഡിലിറങ്ങിയ കരടി കടിച്ചു കൊന്നു. അലാസ്​കയിൽ ഞായറാഴ്​ച നടന്ന മൗണ്ട്യൻ റേസിലാണ്​ സംഭവം.  കുടുംബാംഗങ്ങൾക്കൊപ്പം മത്സരത്തിൽ പ​െങ്കടുത്ത പാട്രിക്​ കൂപ്പറാണ്​ കൊല്ലപ്പെട്ടത്​. 
പർവ്വതമേഖലയിലെ റോഡിലൂടെ ഒാടുന്നതിനിടെയാണ്​ അപകടമുണ്ടായത്​. കാട്ടിൽ നിന്നും മലമ്പാതയിലേക്ക്​ ഇറങ്ങിയ കരടി പാട്രിക്കിനെ ആക്രമിക്കുകയായിരുന്നു. എന്നാൽ കരടിയെ കണ്ട പാട്രിക്​ അതിനെ പിന്തുടരുകയായിരുന്നുവെന്നു, അത്​ തിരിഞ്ഞ്​ പാട്രിക്കിനെ ആക്രമിക്കുകയായിരുന്നുവെന്നും മത്സരത്തിൽ പ​െങ്കടുത്തയാൾ പൊലീസിനെ അറിയിച്ചു. 
കരടി പാട്രിക്കിനെ കാടിനുള്ളിലേക്ക്​ വലിച്ചിഴച്ചിരുന്നു. കാട്ടുപാതയിൽ നിന്നും 500 മീറ്റർ അകലെനിന്നാണ്​ മൃതദേഹം കണ്ടെടുത്തത്​. സംഭവം നടക്ക​ു​േമ്പാൾ പാട്രിക്കി​​​​െൻറ മാതാവ്​ തൊട്ടുപിറകിൽ ഉണ്ടായിരുന്നു. 

കാടിനരികിലൂടെയുള്ള പാതയിലൂടെയാണ്​ മത്സരം സംഘടിപ്പിച്ചിരുന്നത്​. അപകടം നടന്ന സ്ഥലം വന്യമൃഗങ്ങളുള്ള മേഖലയായിരുന്നു. 

സംഭവത്തിനുശേഷവും സമീപപ്രദേശത്ത്​ നിലയുറപ്പിച്ച കരടിയെ വനംവകുപ്പ്​ ഉദ്യോഗസ്ഥർ വെടിവെച്ചെങ്കിലും കാട്ടിനുള്ളിലേക്ക്​ ഒാടി രക്ഷപ്പെട്ടു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teen Was Killed By Bear
Next Story