ഹിജാബ് നിരോധനത്തിനെതിരെ അധ്യാപക സംഘടന
text_fieldsലണ്ടൻ: ഇസ്ലാം ഭീതി ആക്രമണങ്ങളിൽനിന്ന് പ്രതിരോധമെന്നോണം കലാലയങ്ങളിൽ പെൺകുട്ടികൾക്ക് ഹിജാബ് നിരോധിക്കാനുള്ള നീക്കത്തിനെതിരെ താക്കീതുമായി യു.കെയിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ ദേശീയ വിദ്യാഭ്യാസ സമിതി (എൻ.ഇ.യു) രംഗത്തെത്തി.
അഞ്ചു വയസ്സുള്ള മുസ്ലിം വിദ്യാർഥിനികൾ വരെ ഹിജാബ് ധരിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ആരോപിച്ച രാജ്യത്തെ സ്കൂൾ ഉന്നതാധികാര സമിതി അധ്യക്ഷെൻറ നിലപാടിനെതിരെയും എൻ.ഇ.യു പ്രതിഷേധമറിയിച്ചു. ഇത്തരം നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് സമിതി ജോ. ജനറൽ സെക്രട്ടറി കെവിൻ കോർട്നി പറഞ്ഞു. കിഴക്കൻ ലണ്ടനിലെ സെൻറ് സ്റ്റീഫൻസ് സ്കൂളിൽ പെൺകുട്ടികൾക്ക് ഹിജാബ് നിരോധിച്ചതിനെ തുടർന്നാണ് രാജ്യത്ത് പുതിയ വിവാദം ശക്തമായത്.
