Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്വിറ്റർ പെൺകുട്ടിക്ക് തുർക്കി പൗരത്വം
text_fieldsbookmark_border
ഇസ്തംബൂൾ: സിറിയയിൽ ബശ്ശാർ ഭരണകൂടത്തിെൻറ യുദ്ധഭീകരത ലോകത്തെ അറിയിച്ച ട്വിറ്റർ പെൺകുട്ടിക്ക് തുർക്കി പൗരത്വം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഏഴു വയസ്സുകാരി ബനാ അൽആബിദീനും കുടുംബത്തിനും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പൗരത്വരേഖ നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സിറിയൻ സൈന്യത്തിെൻറ ഉപരോധത്തിലായിരുന്ന വിമത മേഖലയായ അലപ്പോയിൽനിന്ന് ബനയെയും കുടുംബത്തെയും രക്ഷാപ്രവർത്തകർ തുർക്കിയിലെത്തിച്ചത്. യുദ്ധം തകർത്തെറിഞ്ഞ അലപ്പോയിലെ സംഭവവികാസങ്ങൾ ഒാരോ ദിവസവും ബന ട്വിറ്ററിലൂടെ വിവരിച്ചിരുന്നു. തെൻറ ജീവിതം വിവരിക്കുന്ന പുസ്തകവും മാതാവിെൻറ സഹായത്തോടെ അവൾ എഴുതിയിട്ടുണ്ട്.
Next Story
