Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി​റി​യ: യു.​എ​ൻ...

സി​റി​യ: യു.​എ​ൻ മ​ധ്യ​സ്​​ഥ​ത​യി​ൽ  ജ​നീ​വ​യി​ൽ ഇ​ന്ന്​ വീ​ണ്ടും ച​ർ​ച്ച

text_fields
bookmark_border
സി​റി​യ: യു.​എ​ൻ മ​ധ്യ​സ്​​ഥ​ത​യി​ൽ  ജ​നീ​വ​യി​ൽ ഇ​ന്ന്​ വീ​ണ്ടും ച​ർ​ച്ച
cancel
ജ​നീ​വ: സി​റി​യ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ യു.​എ​ൻ മ​ധ്യ​സ്​​ഥ​ത​യി​ൽ ജ​നീ​വ​യി​ൽ ബു​ധ​നാ​ഴ്​​ച​ വീ​ണ്ടും ച​ർ​ച്ച. ബ​ശ്ശാ​ർ അ​ൽ​അ​സ​ദ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന സി​റി​യ​ൻ സ​ർ​ക്കാ​റും പ്ര​തി​പ​ക്ഷ​വു​മാ​ണ്​ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യേ​ക്കി​ല്ല. 

ഏ​ഴു​ വ​ർ​ഷ​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​ക​യും പു​തി​യ ഭ​ര​ണ​ഘ​ട​ന രൂ​പ​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ക​യു​മാ​ണ്​ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ ല​ക്ഷ്യം. ച​ർ​ച്ച​ക​ളി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ വി​വി​ധ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളി​ൽ​പെ​ട്ട 50ഒാ​ളം പ്ര​തി​നി​ധി​ക​ൾ ജ​നീ​വ​യി​ലെ​ത്തി. എ​ന്നാ​ൽ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ എ​ത്തി​യി​ട്ടി​ല്ല. നേ​ര​ത്തേ ചൊ​വ്വാ​ഴ്​​ച ച​ർ​ച്ച ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ എ​ത്താ​ൻ വൈ​ക​ു​മെ​ന്ന​റി​യി​ച്ച​തോ​ടെ ഒ​രു ദി​വ​സ​േ​ത്ത​ക്ക്​ നീ​ട്ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, സം​ഭാ​ഷ​ണ​ത്തി​ന്​ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന​തി​െൻറ സൂ​ച​ന​യാ​ണ്​ പ്ര​തി​നി​ധി​ക​ൾ വൈ​കി​യ​തെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്.  യു.​എ​ൻ ര​ക്ഷാ​സ​മി​തി പ്ര​മേ​യ​ത്തി​​െൻറ പ​രി​ധി​യി​ൽ നി​ന്നു​കൊ​ണ്ട്​ യു​ദ്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന ഇ​രു ക​ക്ഷി​ക​ളും പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ​ക്ക്​ ശ്ര​മി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സി​റി​യ​യി​ലേ​ക്കു​ള്ള യു.​എ​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി സ്​​റ്റാ​ഫ​ൻ ഡി ​മി​സ്​​തൂ​റ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. 

റ​ഷ്യ​യു​മാ​യും സൗ​ദി​യു​മാ​യും മി​സ്​​തൂ​റ ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ്​ ഇ​രു വി​ഭാ​ഗ​വും ച​ർ​ച്ച​ക​ൾ​ക്ക്​ സ​ന്ന​ദ്ധ​മാ​യ​ത്. ഇ​രു​ഭാ​ഗ​ത്തും ജ​യി​ലി​ലും മ​റ്റു​മാ​യി ക​ഴി​യു​ന്ന ത​ട​വു​കാ​ർ, യു​ദ്ധ​ത്തി​ൽ കാ​ണാ​താ​യ​വ​ർ എ​ന്നി​വ​രു​ടെ അ​ന്വേ​ഷ​ണ​വും കൈ​മാ​റ്റ​വും ച​ർ​ച്ച​യി​ൽ വ​രും. സി​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ബ​ശ്ശാ​ർ അ​ൽ​അ​സ​ദി​​െൻറ ഭാ​വി സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ്​ മാ​സ​ങ്ങ​ളാ​യു​ള്ള ച​ർ​ച്ച​ക​ൾ ഫ​ല​വ​ത്താ​കാ​തി​രി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriagenevaUN peace talks
News Summary - Syrian government to join UN peace talks in Geneva
Next Story