സ്വിസ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തി; 75 വർഷങ്ങൾക്കുശേഷം
text_fieldsബേൺ: 75 വർഷങ്ങൾക്കു മുമ്പ് കാണാതായ സ്വിസ് ദമ്പതികളുടെ മൃതദേഹം മഞ്ഞുമൂടിയ ആൽപ്സ് പർവതനിരയിലെ മലമുകളിലൊന്നിൽ കണ്ടെത്തി. 1942 ആഗസ്റ്റ് 15ന് ആയിരുന്നു ഇവരെ കാണാതായത്. ഏഴു മക്കളുടെ മാതാപിതാക്കൾ ആയിരുന്നു മെർസെലിനും ഫ്രാൻസിനെ ഡുമൗലിനും. വലൈസ് കേൻറാണലിലെ മലമേട്ടിൽ മേയുന്ന തങ്ങളുടെ കാലികൾക്ക് തീറ്റ കൊടുക്കാനായി പോയതായിരുന്നു ഇരുവരും.
അന്നുമുതൽ മാതാപിതാക്കൾക്കു വേണ്ടി തുടങ്ങിയ അന്വേഷണം ഒരുനാളും മക്കൾ നിർത്തിയില്ല. അവർക്ക് ഉചിതമായ ശവസംസ്കാരം ഒരുക്കാൻ എന്നെങ്കിലും ഒരിക്കൽ അവസരം ലഭിക്കുമെന്ന് തങ്ങൾ കരുതിയിരുന്നുവെന്ന് ഇപ്പോൾ 75 വയസ്സുള്ള ഇളയ മകൾ ഉഡ്രി ഡുമൗലിൻ പറയുന്നു. നീണ്ട 75 വർഷങ്ങൾക്കുശേഷം ഇൗ വാർത്ത ചെവിയിൽ എത്തുേമ്പാൾ വല്ലാത്ത ശാന്തിയാണ് അനുഭവപ്പെടുന്നത്. സംസ്കാര ചടങ്ങിൽ പതിവുള്ള കറുപ്പു വസ്ത്രമല്ല, പകരം വെള്ളയാണ് താൻ ധരിക്കുകയെന്നും മകൾ പറഞ്ഞു.
ഷൂ നിർമിക്കുന്ന തൊഴിലിലേർപ്പെട്ടിരുന്ന മെർസലിൻ ഡുമൗലിന് മരിക്കുേമ്പാൾ 40ഉം അധ്യാപികയായ ഫ്രാൻസിനെക്ക് 37ഉം വയസ്സായിരുന്നു.
8600 അടി ഉയരത്തിൽ രണ്ടു മൃതദേഹങ്ങളും അടുത്തടുത്തായാണ് കിടന്നിരുന്നതെന്നും ഒട്ടുംതന്നെ കേടുപാടുകൾ സംഭവിച്ചിരുന്നില്ലെന്നും വലെയ്സ് കേൻറാണൽ പൊലീസ് പറഞ്ഞു. രണ്ടാം ലോകയുദ്ധ കാലത്തെ വസ്ത്രമാണ് ഇരുവരും അണിഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
