Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറെ​ക്കോ​ഡി​ലേ​ക്ക്​...

റെ​ക്കോ​ഡി​ലേ​ക്ക്​ അ​നാ​യാ​സം നീ​ന്തി​ക്ക​യ​റി 99കാ​ര​ൻ

text_fields
bookmark_border
റെ​ക്കോ​ഡി​ലേ​ക്ക്​ അ​നാ​യാ​സം നീ​ന്തി​ക്ക​യ​റി 99കാ​ര​ൻ
cancel

മെ​ൽ​ബ​ൺ: 60 ക​ഴി​ഞ്ഞ​വ​രോ​ട്​ ​ൈക​യും കാ​ലും അ​ട​ക്കി​വെ​ച്ച്​ മൂ​ല​ക്കി​രു​ന്നോ​ളാ​ൻ പ​റ​യു​ന്ന​താ​ണ്​ ന​മ്മു​ടെ ശൈ​ലി. ജ​രാ​ന​ര​ക​ൾ ക​ണ്ടു​തു​ട​ങ്ങി​യാ​ൽ ഒാ​രോ​രു​ത്ത​രും സ്വ​യം ക​രു​തു​ന്ന​തും അ​ങ്ങ​െ​ന​ത​ന്നെ. എ​ന്നാ​ൽ, 99ാം വ​യ​സ്സി​ലും   ഇ​ട​ർ​ച്ച​യോ ത​ള​ർ​ച്ച​യോ ഇ​ല്ലാ​തെ റെ​ക്കോ​ഡി​ലേ​ക്ക്​ നീ​ന്തി​ക്ക​യ​റി​യ ആ​സ്​​ട്രേ​ലി​യ​​യി​ലെ ഇൗ  ​അ​പ്പൂ​പ്പ​നെ പ​രി​ച​​യ​പ്പെ​ടൂ.  വ​യോ​ധി​ക​രെ​ക്കു​റി​ച്ചു​ള്ള ന​മ്മു​ടെ ധാ​ര​ണ​ തന്നെ മാറിക്കിട്ടും.  50 മീ​റ്റ​ർ ഫ്രീ​സ്​​റ്റൈ​ലി​ൽ ആ​രും കു​റി​ക്കാ​ത്ത റെ​ക്കോ​ഡാ​ണ്​ ജോ​ർ​ജ്​ കൊ​റോ​ണ​സ്​ എ​ന്ന ആ​സ്​​ട്രേ​ലി​യ​ൻ നീ​ന്ത​ൽ​താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.  56.12 സെ​ക്ക​ൻ​ഡ്​ കൊ​ണ്ടാ​ണ്​​ അ​ദ്ദേ​ഹം ഇ​ത്ര​യും നീ​ന്തി​യെ​ത്തി​യ​ത്. വ​രു​ന്ന ഏ​പ്രി​ലി​ൽ നൂ​റു വ​യ​സ്സ്​ തി​ക​യാ​നി​രി​ക്കെ​യാ​ണി​ത്.

ഇ​ത്​ ത​ന്നെ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ശ്രേ​ഷ്​​ഠ​മാ​യ ഒ​ന്നാ​ണെ​ന്നും  ഏ​റ്റ​വും അ​വ​സാ​ന​ത്തി​ലെ ആ ​ചു​വ​ർ തൊ​ടാ​ൻ  നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച​താ​ണെ​ന്നും അ​​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ആ​ർ​പ്പു​വി​ളി​ച്ച്​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ആ​രാ​ധ​ക​രും കൂ​ടെ​യാ​യ​പ്പോ​ൾ താ​ൻ ല​ക്ഷ്യം കീ​​ഴ​ട​ക്കാ​ൻ​ത​ന്നെ തീ​രു​മാ​നി​െ​ച്ച​ന്നും ബ്രി​സ്​​ബെ​യ്​​നി​ൽ​നി​ന്നു​ള്ള ഇൗ ​അ​പ്പൂ​പ്പ​ൻ പ​റ​യു​ന്നു. ഒ​രു ച​രി​ത്ര​നി​മി​ഷ​ത്തി​ന്​ സാ​ക്ഷ്യം​വ​ഹി​ച്ചെ​ന്നാ​യി​രു​ന്നു നീ​ന്ത​ൽ സം​ഘ​ടി​പ്പി​ച്ച ആ​സ്​​ട്രേ​ലി​യ​ൻ ഡോ​ൾ​ഫി​ൻ സ്വിം ​ടീ​മി​​​െൻറ പ്ര​തി​ക​ര​ണം.  

ചെ​റു​പ്പ​ത്തി​ൽ ഒ​ന്നാ​ന്ത​രം നീ​ന്ത​ൽ​ക്കാ​ര​നാ​യി​രു​ന്ന കോ​റോ​ൺ​സ്​ വീണ്ടും നീ​ന്ത​ലി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്ന​ത്​ അ​ദ്ദേ​ഹ​ത്തി​​​െൻറ എ​ൺ​പ​തു​ക​ളി​ലാ​ണ്. 
വ്യാ​യാ​മ​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ത്. ‘ഞാ​ൻ  ഒ​രു​നി​ല​ക്കും ചെ​റു​പ്പ​ക്കാ​ര​ന​ല്ല. എ​ന്നാ​ൽ,  എ​നി​ക്ക്​ ​എ​ല്ലാം ചെ​യ്യാ​ൻ ക​ഴി​യും എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ്​ കാ​ര്യ​ങ്ങ​ളെ കാ​ണാ​റു​ള്ള​ത്​​’ - ഇ​താ​ണ്​ ജോ​ർ​ജ്​ കൊ​റോ​ണി​​​െൻറ വി​ജ​യ​ത്തി​നു പി​ന്നി​ലെ ര​ഹ​സ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaworld recordworld newsmalayalam newsSwimmer99 year old
News Summary - Swimmer 99 breaks world record in Australia - world news
Next Story