Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോക്​ഡൗണിൽ ജനങ്ങൾ...

ലോക്​ഡൗണിൽ ജനങ്ങൾ ഒത്തുകൂടുന്നു; പാർക്കിൽ കോഴിക്കാഷ്​ടം വിതറി അധികൃതർ

text_fields
bookmark_border
sweden
cancel
camera_altPhotograph: RPBMedia/Getty Images/iStockphoto


സ്വീഡൻ: കോവിഡ്​ മഹാമാരിയെ തുരത്താൻ ലോകരാജ്യങ്ങൾ അടച്ചുപൂട്ടൽ തുടരുകയാണ്​. പല പശ്ചാത്യ രാജ്യങ്ങളിലും ലോക്​ഡൗണിനെതിരെ പൊതുജന പ്രക്ഷോഭങ്ങൾ വരെ ഉയർന്നുവന്നിട്ടും അത്​ വിലവെക്കാതെ അധികാരികൾ നിയന്ത്രണം തുടരുന്ന കാഴ്​ച്ചയാണ്​. ലോക്​ഡൗണിനൊപ്പം വ്യാപകമാവുന്ന ഒന്നാണ്​ ലോക്​ഡൗൺ ലംഘനം. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ചിലരുടെ പ്രവൃത്തി കൊണ്ട്​ പൊറുതിമുട്ടിയിരിക്കുകയാണ്​.

സ്വീഡനിലും അത്തരക്കാർ കുറവല്ല. വാരാന്ത്യ ദിനങ്ങളിലും പൊതുഅവധി ദിവസങ്ങളിലും പാർക്കുകളിൽ തടിച്ചുകൂടി സർക്കാറിന്​ ചിലരുണ്ടാക്കുന്ന ബുദ്ധിമുട്ട്​ ചില്ലറയല്ല. കോവിഡ്​ 19 ഭീഷണി നിലനിൽക്കു​േമ്പാൾ ലോക്​ഡൗൺ ലംഘകരെ തുരത്താൻ സ്വീഡിഷ്​ നഗരമായ ലണ്ടിലെ സെൻട്രൽ പാർക്ക്​ അധികൃതർ ഒരു വഴി കണ്ടെത്തി. പാർക്കിലെ സഞ്ചാര പാതകളിലെല്ലാം അവർ കോഴിക്കാഷ്​ടം വിതറി. 

കുറച്ചൊന്നമുല്ല.. കിലോക്കണക്കിനാണ്​ കാഷ്​ടം സെൻട്രൽ പാർക്കിനകത്തെ വഴികളിൽ വലിച്ചെറിഞ്ഞത്​. തുടക്കത്തിൽ നടത്തിയ പരീക്ഷണത്തിലൂടെ ആളുകളുടെ വരവ്​ ഗണ്യമായി കുറക്കാൻ സാധിച്ചതായി അധികൃതർ പറയുന്നു. കോഴിക്കാഷ്​ടത്തിൻറെ അസഹ്യമായ ദുർഗന്ധം കൂടുതൽ ആളുകളെ പാർക്കിൽ നിന്നും അകറ്റുമെന്ന പ്രതീക്ഷയിൽ 1000 കിലോ കോഴിക്കാഷ്​ടം സിറ്റി പാര്‍ക്കിലുടനീളം വലിച്ചെറിയാന്‍ ലണ്ട് കൗണ്‍സില്‍ തൊഴിലാളികളോട് ഉത്തരവിട്ടതായി ലോകമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

എന്തായാലും പുതിയ കോഴി പ്രയോഗം സെൻട്രൽ പാർക്കിനെ ദുർഗന്ധപൂരിതമാക്കിയെന്നാണ്​ ലണ്ട്​ നഗരത്തി​​​െൻറ മേയർ ഫിലിപ്പ്​ സാൻഡ്​ബെർഗ്​ പറയുന്നത്​. സമീപത്ത്​ വസിക്കുന്നവർക്ക്​ അത്​ വലിയ പ്രയാസമുണ്ടാക്കി. എന്നാൽ, അതിന്​ പിന്നിലുള്ള കാരണമറിഞ്ഞതോടെ ജനങ്ങൾ അനുകൂലമായാണ്​ പ്രതികരിച്ചതെന്നും അദ്ദേഹം പറയുന്നു.

പൊതുജനങ്ങളുടെ ഒത്തുകൂടൽ ഒഴിവാക്കാൻ കഴിഞ്ഞതിന്​ പുറമേ പാര്‍ക്കിലെ പുല്‍ത്തകിടികള്‍ക്ക് കോഴിക്കാഷ്​ടം വളമാക്കാൻ സാധിച്ചതായും ലോക്കല്‍ കൗണ്‍സിലി​​​െൻറ പരിസ്ഥിതി സമിതിയും കോഴിപ്രയോഗത്തെ ന്യായീകരിച്ചു കൊണ്ട്​ പറയുന്നു. നഗരത്തില്‍ എല്ലാ വര്‍ഷവും  നിരവധിയാളുകൾ ഒത്തുകൂടുന്ന വാള്‍പര്‍ഗീസ് നൈറ്റ് ആഘോഷം നടക്കാനിരിക്കെയാണ് കോഴിക്കാഷ്​ട പ്രയോഗവുമായി അധികൃതർ എത്തിയത്​.

കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട്​ ചെയ്​ത 16 മരണങ്ങൾ അടക്കം ഇതുവരെ 2669 പേരാണ്​ സ്വീഡനിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 22,082 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചിരിക്കുന്നത്​. പുതുതായി 562 പേർക്ക്​ രോഗം ബാധിച്ചെന്നുമാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swedencovid 19lock down​Covid 19
News Summary - Swedish city to dump tonne of chicken manure in park to deter visitors-world news
Next Story