Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വീ​ഡ​നും കൈ​വി​ട്ടു;...

സ്വീ​ഡ​നും കൈ​വി​ട്ടു; 106 വ​യ​സ്സു​ള്ള  ബീ​ബി​ഹ​ലി​ന്​ പോ​കാ​നി​ട​മി​ല്ല

text_fields
bookmark_border
സ്വീ​ഡ​നും കൈ​വി​ട്ടു; 106 വ​യ​സ്സു​ള്ള  ബീ​ബി​ഹ​ലി​ന്​ പോ​കാ​നി​ട​മി​ല്ല
cancel
സ്​​റ്റോ​ക്​​ഹോം: കാ​ടും മ​ല​ക​ളും മ​രു​ഭൂ​മി​യും താ​ണ്ടി ഏ​റെ സാ​ഹ​സ​പ്പെ​ട്ടാ​ണ്​ മ​ക്ക​ൾ​ക്കും പേ​ര​മ​ക്ക​ൾ​ക്കു​മൊ​പ്പം ബീ​ബി​ഹ​ൽ ഉ​സ്​​ബെ​കി എ​ന്ന 106 വ​യ​സ്സു​കാ​രി  യൂ​റോ​പ്പി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ,  ലോ​ക​​ത്തി​ലെ ഏ​റ്റ​വും പ്രാ​യം ചെ​ന്ന ഇൗ ​അ​ഭ​യാ​ർ​ഥി​യു​ടെ അ​പേ​ക്ഷ ത​ള്ളി​യ സ്വീ​ഡ​ൻ അ​വ​േ​രാ​ട്​ അ​ഫ്​​ഗാ​നി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങി​പ്പോ​കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ ത​ള്ളി​യ​തി​നെ​തി​രെ അ​വ​ർ  വീ​ണ്ടും  ഹ​ര​ജി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത്​ തീ​ർ​പ്പാ​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും.  കു​ടും​ബാം​ഗ​ങ്ങ​ളും വെ​വ്വേ​റെ അ​പ്പീ​ലു​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.  

2015ലാ​ണ്​ ഇൗ ​അ​ഭ​യാ​ർ​ഥി​കു​ടും​ബം  ആ​ദ്യ​മാ​യി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. മ​ഞ്ഞും മ​ഴ​യും വ​ക​വെ​ക്കാ​തെ കാ​ൽ​ന​ട​യാ​യും ട്രെ​യി​ൻ വ​ഴി​യും സി​റി​യ, അ​ഫ്​​ഗാ​നി​സ്​​താ​ൻ, ഇ​റാ​ഖ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ താ​ണ്ടി യൂ​റോ​പ്പി​നെ ല​ക്ഷ്യ​മാ​ക്കി എ​ത്തി​യ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ഇൗ ​കു​ടും​ബ​വു​മു​ണ്ടാ​യി​രു​ന്നു. അ​വ​രൊ​ടു​വി​ൽ അ​ഭ​യം തേ​ടി​യെ​ത്തി​യ​ത്​ സ്വീ​ഡ​നി​ലാ​ണ്.  ​2015  ഒ​ക്​​ടോ​ബ​റി​ലാ​ണ്​ 19കാ​ര​നാ​യ പേ​ര​ക്കു​ട്ടി​യും 67 വ​യ​സ്സു​ള്ള മ​ക​നു​മ​ട​ങ്ങു​ന്ന 17അം​ഗ കു​ടും​ബ​ത്തി​നൊ​പ്പം ഉ​സ്​​ബെ​കി ക്രൊ​യേ​ഷ്യ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ​ത്തി​യ​ത്.  ഇൗ ​ര​ണ്ടു​പേ​രാ​യി​രു​ന്നു അ​വ​രെ എ​പ്പോ​ഴും മാ​റി​മാ​റി ചു​മ​ലി​ലേ​റ്റി​യ​ത്. യു​ദ്ധ​മു​ഖ​മാ​യ ജ​ന്മ​നാ​ട്ടി​ൽ​നി​ന്ന്​ 20 ദി​വ​സ​മെ​ടു​ത്താ​ണ്​ അ​വ​ര​വി​ടെ എ​ത്തി​ച്ചേ​ർ​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ  റ​മ​ദാ​നി​ലാ​ണ്​ അ​വ​രു​ടെ അ​പേ​ക്ഷ ത​ള്ളി​യ​താ​യി സ്വീ​ഡ​ൻ അ​റി​യി​ച്ച​ത്. ഇ​ക്കാ​ര്യം ഉ​സ്​​ബെ​കി​യെ മ​ക്ക​ൾ അ​റി​യി​ച്ചി​ല്ല. 

എ​ന്നാ​ൽ, മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളും സ​ദാ  ദുഃ​ഖി​ത​രാ​യി​രി​ക്കു​ന്ന​ത്​ ശ്ര​ദ്ധി​ച്ച ഉ​സ്​​ബെ​കി​ക്ക്​ സം​ശ​യം​തോ​ന്നി. കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ അ​വ​​ർ സ​ത്യം ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​പ്ര​ശ്​​ന​ങ്ങ​ൾ  ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ അ​ഫ്​​ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത്. താ​ലി​ബാ​നും സൈ​ന്യ​വും ത​മ്മി​ൽ എ​പ്പോ​ഴും പോ​രാ​ട്ടം ന​ട​ക്കു​ന്ന അ​ഫ്​​ഗാ​നി​ലെ കു​ന്ദു​സ്​ ആ​ണ്​ ഇ​വ​രു​ടെ ജ​ന്മ​ന​ഗ​രം.  സ്​​ട്രോ​ക്​ വ​ന്ന്​ എ​ഴു​ന്നേ​ൽ​ക്കാ​നോ സം​സാ​രി​​ക്കാ​നോ ക​ഴി​യാ​തെ കി​ട​ക്ക​യി​ൽ​ത​ന്നെ ക​ഴി​യു​ക​യാ​ണി​വ​ർ. ജീ​വി​ത​ത്തി​​​െൻറ അ​വ​സാ​ന​നി​മി​ഷ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ഉ​സ്​​ബെ​കി​ന്​   അ​ഫ്​​ഗാ​നി​ലേ​ക്ക്​ തി​രി​ച്ചു​പോ​ക്ക്​ അ​സാ​ധ്യ​മാ​ണെ​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. 107 വ​യ​സ്സ്​​  തി​ക​യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ​യാ​ണ്​ ഉ​സ്​​ബെ​കി​നോ​ട്​ സ്വീ​ഡി​ഷ്​ അ​ധി​കൃ​ത​രു​ടെ ക്രൂ​ര​ത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swedenworld newsmalayalam newsdeport106-Year-OldAfghan Refugee
News Summary - Sweden to Deport 106-Year-Old Afghan Refugee- World news
Next Story