യു.എസ് എംബസി നിർമിക്കുന്ന തെരുവിെൻറ പേരുമാറ്റി തുർക്കി
text_fieldsഅങ്കാറ: യു.എസിെൻറ പുതിയ എംബസി നിർമിക്കുന്ന അങ്കാറയിലെ നഗരത്തിെൻറ പേരുമാറ്റി തുർക്കി. 1478ാം നമ്പർ എന്നറിയപ്പെട്ടിരുന്ന തെരുവിന് അമേരിക്കയിൽ കറുത്തവർഗക്കാരായ മുസ്ലിംകളുടെ അവകാശത്തിനായി പോരാടിയ മാൽകം എക്സിെൻറ പേരാണ് നൽകിയത്.
യു.എസ് എംബസി നിർമാണം 2020ഒാടെ പൂർത്തിയാകും. കഴിഞ്ഞ മാസമാണ് മാർകം എക്സ് എന്ന് പേരു മാറ്റാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചത്. ഇക്കാര്യം മാൽകം എക്സിെൻറ മകളുമായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ചർച്ചചെയ്തിരുന്നു.
മുമ്പും വിദേശരാജ്യങ്ങളുടെ എംബസികൾ നിലനിൽക്കുന്ന തെരുവുകളുടെ പേര് തുർക്കി മാറ്റിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
