Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വീഡനിൽ ആൾക്കുട്ടത്തിന്​ നേരെ ട്രക്ക്​ ഇടിച്ച്​ കയറ്റി ആക്രമണം; മൂന്നു​ മരണം

text_fields
bookmark_border
സ്വീഡനിൽ  ആൾക്കുട്ടത്തിന്​ നേരെ ട്രക്ക്​ ഇടിച്ച്​ കയറ്റി ആക്രമണം; മൂന്നു​ മരണം
cancel

സ്റ്റോക്ഹോം: സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം. സംഭവത്തിൽ മൂന്നു പേർ മരിച്ചതായും എട്ടു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. നഗരത്തിലെ തിരക്കേറിയ ക്വീൻസ് സ്ട്രീറ്റിൽ കാൽനടക്കാർക്ക് വേണ്ടിയുള്ള തെരുവായ ഡ്രോട്ട്നിങ്ഗാറ്റനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ഭീകരാക്രമണമാണെന്നാണ് പ്രാഥമിക സൂചന.

സംഭവം നടന്ന ഉടൻ പ്രദേശത്തേക്കുള്ള പൊതു, സ്വകാര്യ വാഹന ഗതാഗതത്തിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ സെൻട്രൽ ട്രെയിൻ സ്റ്റേഷനിലെ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ച അധികൃതർ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു.

ഭീകരാക്രമണമാണ് ഉണ്ടായതെന്നും രാജ്യം ആക്രമിക്കപ്പെെട്ടന്നും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫാൻ ലൂഫ് വാൻ പ്രതികരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stockholm lorry rams crowds, killing at least two people
Next Story