തിരണ്ടി ആക്രമണത്തിൽ നീന്തൽതാരം മരിച്ചു
text_fieldsസിഡ്നി: ആസ്ട്രേലിയയിലെ ബീച്ചിൽ തിരണ്ടി മീനിെൻറ ആക്രമണത്തിൽ നീന്തൽതാരം മരിച്ചു. രാജ്യത്തെ തെക്കൻ ദ്വീപ് സംസ്ഥാനമായ തസ്മാനിയയിലെ ബീച്ചിൽ നീന്തുന്നതിനിടെയാണ് 42കാരൻ ആക്രമണത്തിനിരയായത്. വയറ്റിൽ മുറിവുമായി കണ്ടെത്തിയ താരത്തെ സുഹൃത്തുക്കളാണ് കരയിലെത്തിച്ചത്.
തിരണ്ടിയാണ് മുറിവേൽപിച്ചതെന്ന് കരുതുന്നതായും കൂടുതൽ പരിശോധന നടത്തുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സ്ഥരിമായി ബീച്ചിൽ നീന്താനെത്താറുള്ളയാളാണ് താരമെന്ന് പ്രദേശവാസികൾ മൊഴിനൽകി. വാലിൽ വിഷമുള്ള കടൽ തിരണ്ടികൾ വളരെ അപൂർവമായാണ് മനുഷ്യരെ ആക്രമിക്കുന്നത്. പ്രശസ്ത മുതല വേട്ടക്കാരൻ സ്റ്റീവ് ഇർവിൻ പതിറ്റാണ്ടു മുമ്പ് സമാനമായ ആക്രമണത്തിൽ മരിച്ചിരുന്നു.
