Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൊതുസ്ഥലങ്ങളിലെ...

പൊതുസ്ഥലങ്ങളിലെ അണുനാശിനി പ്രയോഗം കോവിഡിനെ ഇല്ലാതാക്കില്ല -ലോകാരോഗ്യ സംഘടന

text_fields
bookmark_border
who
cancel

ജനീവ: പൊതുസ്ഥലങ്ങളിൽ അണുനാശിനി തളിക്കുന്നത്​ കോവിഡിനെ ഇല്ലാതാക്കില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഇത്​ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ്​ നൽകി. 

പൊതുസ്ഥലങ്ങളിലും തെരുവുകളിലും അണുനാശിനി തളിക്കുന്നതും പുകയിടുന്നതും കൊണ്ട്​ കോവിഡില്ലാതാവില്ല. ഇത്തരം സ്ഥലങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റു അവശിഷ്​ടങ്ങളും അണുനാശിനിയെ നിർവീര്യമാക്കുകയാണ്​ ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. 

എല്ലാ പ്രതലങ്ങളിലും ഒരുപോലെ അണുനാശിനി തളിക്കുന്നത്​ ഗുണകരമാവില്ല. രോഗാണുക്കൾ നശിക്കുന്ന സമയം വരെയും അണുനാശിനികൾക്ക്​ പല പ്രതലങ്ങളിലും നിലനിൽക്കാനാവില്ല. ഇത്​ മനുഷ്യരിൽ കടുത്ത ആരോഗ്യപ്രശ്​നങ്ങളുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്​തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whoworld newsmalayalam newscovid 19
News Summary - Spraying Disinfectants In Open Doesn't Eliminate Coronavirus: WHO-World news
Next Story