Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​പെയിനിൽ ഇന്നുമാത്രം...

സ്​പെയിനിൽ ഇന്നുമാത്രം 5000ത്തിലധികം പേർക്ക് പുതുതായി​ രോഗബാധ സ്​ഥിരീകരിച്ചു

text_fields
bookmark_border
സ്​പെയിനിൽ ഇന്നുമാത്രം 5000ത്തിലധികം പേർക്ക് പുതുതായി​ രോഗബാധ സ്​ഥിരീകരിച്ചു
cancel

ന്യൂയോർക്ക്​: ആഗോളമഹാമാരിയിൽ മരിച്ചവരുടെ എണ്ണം 54,000 കടന്നു. 54,268 പേരാണ്​ ഇതുവരെ മരിച്ചത്​. 10,31,516 പേർക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. അമേരിക്കയിലാണ്​ ഏറ്റവുമധികം രോഗബാധിതർ. രണ്ടരലക്ഷത്തോളം പേർക്ക്​ ഇവിടെ രോഗം കണ്ടെത്തി. മരണം ആറായിരവും കടന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ്​ ബാധ നിയന്ത്രണാതീതമായി കൂടുന്നു​. ഫ്രാൻസിലും യു​.കെയിലും സ്വിറ്റ്​സർലൻറ്​സിലും രോഗബാധിതരുടെ എണ്ണം കൂടി​. സ്​പെയിനിൽ ഇന്നുമാത്രം 5645 പേർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ ഇതാദ്യമായാണ്​. ഇവി​ടെ 10,935 പേർ ഇതുവരെ മരിച്ചു. ഇവിടെ രോഗബാധിതരുടെ എണ്ണം ഉയരുന്നത്​ ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്​. 932 പേരാണ്​ വെള്ളിയാഴ്​ച മാത്രം സ്​പെയിനിൽ മരിച്ചത്​.

ഇറ്റലിയിലാണ്​ ഏറ്റവും കൂടുതൽ ആളുകൾ ഇതുവരെ മരിച്ചത്​. 13,915 പേരാണ്​ ഇവിടെ മരിച്ചത്​. 1,15,242 പേർക്ക്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചു. ഇറാനിൽ പുതുതായി 2715 ​േപർക്ക്​ രോഗം സ്​ഥിരീകരിച്ചു.

കോവിഡ്​ ബാധയുടെ ഉത്​ഭവ കേന്ദ്രമായ ചൈനയിൽ പുതുതായി 31പേർക്ക്​ രോഗം സ്​ഥിരീകരിച്ചത്​ ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്​ത്തുന്നുണ്ട്​. കോവിഡ്​ ബാധ ഇവിടെ നിയന്ത്രണ വിധേയമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spainworld newsmalayalam newscorona viruscovid 19
News Summary - Spain death toll rises by 932 in one day -World news
Next Story