മഡ്രിഡ്: ലോകരാജ്യങ്ങളിൽ പടർന്നുപിടിച്ച കോവിഡ് രോഗബാധയിൽ നിന്ന് രോഗമുക്തി നേടിയ 107 കാരി ലോകത്തിൻെറ പ് രതീക്ഷയാവുന്നു. സ്പെയിനിലെ അന്ന ദേൽ വാലി എന്ന 107 വയസുകാരി കോവിഡിനോട് പോരാടി ജയിച്ചപ്പോൾ വീട്ടുകാർക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്.
എട്ടുവർഷമായി സ്പെയിനിലെ നഴ്സിങ് ഹോമിലാണ് അന്നയുടെ താമസം. കഴിഞ്ഞ മാർ ച്ചിൽ നഴ്സിങ് ഹോമിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. അതിനുശേഷം അവിടത്തെ 20ഓളം ജീവനക്കാർക്കും കോവിഡ് ബാധ കണ്ടെത്തി. ഇതേ തുടർന്ന് നഴ്സിങ് ഹോമിലെ അന്തേവാസികളുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചു. ഇതിൽ അന്നയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു. ഇതേ തുടർന്ന് അന്നയെ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം കോവിഡിനോട് പോരാടി. അവസാനം മൂന്നാമത്തെ പരിശോധന ഫലം നെഗറ്റീവായി. എന്നാൽ അന്നയുടെ മരുമകൾ പാപ്പി സാൻചെസ് പങ്കുവെച്ച കഥ ഇതല്ല. 1918ൽ സ്പാനിഷ് ഫ്ലൂവിനോട് പൊരുതി ജയിച്ച അന്നയുടെ ജീവിതമായിരുന്നു സ്പാനിഷ് മാധ്യമത്തോടെ അവർ വെളിപ്പെടുത്തിയത്.

1918ലാണ് ലോകമെമ്പാടും സ്പാനിഷ് ഫ്ലൂ ലോകമെമ്പാടും പടർന്നുപിടിക്കുന്നത്. ഏകദേശം 36 മാസക്കാലമാണ് 50 കോടി ജനങ്ങളെ ബാധിച്ച ഈ മഹാമാരി ലോകരാജ്യങ്ങളിൽ നാശം വിതച്ചത്. അതായത് ലോകജനസംഖ്യയിലെ മൂന്നിൽ ഒന്നു ശതമാനം.
1918ൽ അന്ന ദേൽ വാലിക്ക് അഞ്ചുവയസായിരുന്നു. അന്ന് അന്നയെയും ഈ മഹാമാരി പിടികൂടി. ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നു. ഡോക്ടർമാരെ പോലും അദ്ഭുതപ്പെടുത്തി അവൾ തിരിച്ചുവന്നു. ഇതോടെ 1918ലെ സ്പാനിഷ് ഫ്ലൂവിനെയും 2020ലെ കോവിഡ് മഹാമാരിയെയും അതിജീവിച്ച സ്പാനിഷ് വനിതയായി.