ഇൗജിപ്തിലെ കുഗ്രാമത്തിൽ വെളിച്ചവുമായി ഇന്ത്യ
text_fieldsകൈറോ: ഇൗജിപ്തിലെ കുഗ്രാമത്തിൽ വെളിച്ചമെത്തിക്കാൻ ഇന്ത്യയുടെ ഒരു കൈ സഹായം. ലിബിയയുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ മരുഭൂ ഗ്രാമമായ അഗാവീനിലെ ഇരുളകറ്റാനാണ് ഇന്ത്യ സൗരോർജ പദ്ധതിയുമായി മുന്നോട്ടുവന്നത്. ഇതിനു വേണ്ടിവരുന്ന സോളാർ പാനലുകളം അനുബന്ധ സംവിധാനങ്ങളും ഉപകരണങ്ങളും സാേങ്കതിക സഹായങ്ങളും ഇന്ത്യ ലഭ്യമാക്കി. പദ്ധതി നടപ്പാക്കാനുള്ള സ്ഥലം ഇൗജിപ്ഷ്യൻ സർക്കാറും വിട്ടുനൽകി.
ഇൗജിപ്തിെല ഇന്ത്യൻ അംബാസഡർ സഞ്ജയ് ഭട്ടാചാര്യയും മത്രേയു ഗവർണറായ മേജർ ജനറൽ അല്ലാ ഫാതി അബൂ സൈദും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
8.8 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇൗ പദ്ധതിയിലൂടെ 40 വീടുകളും ഒരു പള്ളിയും കമ്യൂണിറ്റി െസൻററും അടങ്ങുന്ന ഗ്രാമം മുഴുവൻ പ്രകാശപൂരിതമാവും.
