ഷെഡ് വേണ്ട; കാറുകൾ വെയിലുകൊള്ളെട്ട
text_fieldsആംസ്റ്റർഡാം: ഇനി കാർഷെഡിനുവേണ്ടി പണം മുടക്കേണ്ടതില്ല. വെയിലുകൊള്ളുന്ന കാറുകൾ ഉ പയോഗിച്ച് പ്രേത്യക ഇന്ധനം നിറക്കാതെ കാർ ഒാടിക്കാനും കഴിയും. പ്രമുഖ ഡച്ച് കാർ നിർ മാതാക്കളായ ‘ലൈറ്റ് ഇയർ’ ആണ് വാഹനനിർമാണരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന ്നത്.
സൗരോർജം ഉപയോഗിച്ച് മികച്ചരീതിയിൽ പ്രവർത്തിക്കുന്ന കാർ നിർമിച്ചാണ് കമ്പനി ശ്രദ്ധേയമായത്. ഹോളണ്ടിലെ കത്വിജകിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ വക്താവ് ഹൂഫ്സ്ലൂട്ട് കാറിെൻറ പ്രേത്യകതകൾ അറിയിച്ചു. 2021ൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന കാറിെൻറ മുകൾവശത്തും ബോണറ്റിന് മുകളിലുമായി സ്ഥാപിച്ച അഞ്ചു സ്ക്വയർ അടി വിസ്തീർണമുള്ള സോളാർ പാനലുകൾ വഴി ലഭിക്കുന്ന സൗരോർജം ഉപയോഗിച്ചാണ് കാർ ഒാടുക.
വെയിലത്ത് നിർത്തിയിടുക വഴി മുഴുവനായി ചാർജ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ അതുപയോഗിച്ച് 725 കിലോമീറ്റർ ദൂരം യാത്രചെയ്യാനാവും. താരതമ്യേന ചെറിയ മികച്ച ഗുണനിലവാരമുള്ള ബാറ്ററി ഉപയോഗിച്ചാണ് നിർമാണം. ഏകദേശം 1,34,000 പൗണ്ട് (1,17,54,012 ഇന്ത്യൻ രൂപ) വിലവരുന്ന കാർ പരിസ്ഥിതി മലിനീകരണ ഭീഷണി തീരെയില്ലാത്തതാണ്.
ഇപ്പോൾ വിപണിയിലുള്ള ഇലക്ട്രിക് കാറുകളേക്കാൾ ശക്തിയും വേഗതയും ഇൗ കാറിനുണ്ടെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. നിലവിൽ വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്യുന്ന കാറുകൾക്ക് 400 കി. മീ. ദൂരം മാത്രമാണ് ഒറ്റ ചാർജിൽ യാത്ര ചെയ്യാൻ കഴിയുക. ഇനിയും പേരിട്ടിട്ടില്ലാത്ത കാറിെൻറ 400 യൂനിറ്റുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുകയെന്ന് നിർമാതാക്കൾ അറിയിച്ചു.