ഫ്ലോറിഡയിൽ 17 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി
text_fieldsമിയാമി: ഫ്ലോറിഡയിൽ 17 അടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ആദ്യമായാണ് ഈ മ േഖലയില്നിന്ന് ഇത്രയും വലുപ്പമേറിയ പെരുമ്പാമ്പിനെ പിടികൂടുന്നത്. പെരുമ്പാമ്പിന് 140 പൗണ്ട് (63.5 കിലോഗ്രാം) തൂക്കമുണ്ട്. പെരുമ്പാമ്പിെൻറ വയറ്റില്‍ 73 മുട്ടകളുണ്ടെന്നും കണ്ടെത്തി.
സൗത്ത് ഫ്ലോറിഡയിലെ ബിഗ് സൈപ്രസ് നാഷനല്‍ പ്രിസര്‍വ് മേഖലയില്‍നിന്ന് നീക്കംചെയ്തതില്‍ െവച്ച് ഏറ്റവും വലുപ്പമേറിയ പെരുമ്പാമ്പാണിതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പെരുമ്പാമ്പിെൻറ സാന്നിധ്യം കണ്ടെത്തിയത്. മിയാമിയിലും പ്രാന്തപ്രദേശങ്ങളിലുമായി ഒരു ലക്ഷത്തിലധികം പെരുമ്പാമ്പുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
