സ്വിറ്റ്സർലൻഡിൽ വിനോദസഞ്ചാര വിമാനം തകർന്ന് 20 മരണം
text_fieldsജനീവ: സ്വിറ്റ്സർലൻഡിൽ ആൽപ്സ് പർവതനിരയിൽ വിനോദസഞ്ചാരികളുമായി പറക്കുകയായിരുന്ന വിമാനം തകർന്നുവീണ് 20 യാത്രക്കാർ കൊല്ലപ്പെട്ടു. ഒരു ടൂറിസ്റ്റ് കമ്പനിയുടെ മേൽനോട്ടത്തിലുള്ള രണ്ടാം ലോകയുദ്ധകാലത്തെ വിമാനമാണ് ശനിയാഴ്ച ഉച്ചയോടെ തകർന്നുവീണത്.
11 പുരുഷന്മാരും ഒമ്പത് സ്ത്രീകളുമാണ് കൊല്ലപ്പെട്ടതെന്ന് സ്വിസ് പൊലീസ് ഞായറാഴ്ച അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒാസ്ട്രിയയിൽനിന്നുള്ള മൂന്നംഗ കുടുംബവും ഉൾപ്പെടുന്നു. കൊല്ലപ്പെട്ട മറ്റു യാത്രക്കാരെല്ലാം സ്വിറ്റ്സർലൻഡുകാരാണ്. 80 വർഷത്തോളം പഴക്കമുള്ള ജർമൻ നിർമിത ദ ജങ്കർ ജെ.യു 52 എച്ച്.ബി ഹോട്ട് വിമാനമാണ് അപകടത്തിൽ പെട്ടത്.
ശനിയാഴ്ച സ്വിറ്റ്സർലൻഡിലെ നിഡ്വാൾഡിലുണ്ടായ മറ്റൊരു അപകടത്തിൽ, നാലംഗ കുടുംബം സഞ്ചരിക്കുകയായിരുന്ന വിമാനം തകർന്നുവീണു. ഇവരിൽ ഒരാളെയും കണ്ടെത്താനായിട്ടില്ലെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
