Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​ത്രീകളെക്കാൾ കൂടുതൽ...

സ്​ത്രീകളെക്കാൾ കൂടുതൽ ശമ്പളം വേണ്ടെന്ന്​ ബി.ബി.സിയിലെ പുരുഷ അവതാരകർ

text_fields
bookmark_border
സ്​ത്രീകളെക്കാൾ കൂടുതൽ ശമ്പളം വേണ്ടെന്ന്​ ബി.ബി.സിയിലെ പുരുഷ അവതാരകർ
cancel

ലണ്ടൻ: സ്​ത്രീക​ളെക്കാൾ കൂടുതൽ ശമ്പളം വേണ്ടെന്ന്​ അറിയിച്ച്​ ബി.ബി.സിയിലെ ആറ്​ പുരുഷ അവതാരകർ തങ്ങളുടെ ശമ്പളം വെട്ടികുറക്കാൻ സന്നദ്ധത അറിയിച്ചു. ബി.ബി.സി ചൈന ന്യൂസ്​ എഡിറ്റർ കാരി ഗ്രേസ്​ ശമ്പളത്തിലെ ആൺ-^പെൺ വിവേചനത്തിൽ പ്രതിഷേധിച്ച്​ രാജിവെച്ചതിന്​ പിന്നാലെയാണ്​ ശമ്പളം വെട്ടികുറക്കാൻ സന്നദ്ധത അറിയച്ചത്​.

ഹു എഡ്​വേർഡ്​, നിക്കി കാംപെൽ, ജോൺ ഹംപ്രി, ജോൻ സോപൽ, നിക്ക്​ റോബിൻസൺ, ജെറി വൈൻ എന്നിവരാണ്​ ശമ്പളം വെട്ടികുറക്കാൻ സമ്മതിച്ചത്​. ബി.ബി.സി തന്നെയാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​.

ത​​​​െൻറ അതേ സ്ഥാനം വഹിക്കുന്ന നോർത്ത്​ അമേരിക്ക എഡിറ്റർ ജോൺ സോപൽ, പശ്​ചിമേഷ്യൻ എഡിറ്റർ ജെറമി ബോവൻ എന്നിവർക്ക്​ ​തന്നേക്കാളും  ശമ്പളം കൂടുതൽ ലഭിക്കുന്നുണ്ടെന്ന്​ കാരി ചൂണ്ടിക്കാട്ടിയിരുന്നു. പാർലമ​​​െൻറിൽ നിന്നുള്ള സമർദ്ദത്തെ തുടർന്ന്​ ജൂലൈയിലാണ്​ ബി.ബി.സി ശമ്പളപ്പട്ടിക പ്രസിദ്ധീകരിച്ചത്​. ഇതുപ്രകാരം കൂടുതൽ ശമ്പളം വാങ്ങുന്ന 14 പേരിൽ 12 പേരും പുരുഷൻമാരാണ്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bbcworld newsmalayalam newsmale presenters
News Summary - Six male BBC presenters agree to pay cuts-World news
Next Story