Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജി7 ഉച്ചകോടിയിൽ...

ജി7 ഉച്ചകോടിയിൽ അപ്രതീക്ഷിതമായെത്തി ഇറാൻ വിദേശകാര്യ മന്ത്രി

text_fields
bookmark_border
ജി7 ഉച്ചകോടിയിൽ അപ്രതീക്ഷിതമായെത്തി ഇറാൻ വിദേശകാര്യ മന്ത്രി
cancel

ബിയാറിറ്റ്​സ്​ (ഫ്രാൻസ്​): ജി7 ഉച്ചകോടി വേദിയിൽ അപ്രതീക്ഷിതമായെത്തി ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ്​ ജാവാദ ്​ സരീഫ്​. ആണവപദ്ധതിയുമായി ബന്ധപ്പെട്ട്​ യു.എസും യൂറോപ്യൻ യൂനിയനുമായുള്ള നയതന്ത്രക്കുരുക്ക്​ അഴിക്കുന്നതി നാണ്​ സരീഫി​​​െൻറ നാടകീയ സന്ദർശനം. ഉച്ചകോടിയിൽ സരീഫി​​​െൻറ സാന്നിധ്യം പ്രഖ്യാപിച്ചിരുന്നില്ല. ഇറാനും യു.എസി നുമിടയിലെ നയതന്ത്ര സംഘർഷം ലഘൂകരിക്കാനുള്ള ഉച്ചകോടിയുടെ ആതിഥേയനായ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണി​​​െൻറ ശ്രമത്തി​​​െൻറ ഭാഗമായാണ്​ സന്ദർശനം.

യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായി സരീഫ്​ മുഖാമുഖസംഭാഷണം നടത്തുമെന്ന്​ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഒരേ വേദിയിൽ ഇരുവരുടെയും സാന്നിധ്യം പ്രതീക്ഷ നൽകുന്നുണ്ട്. ആണവ കരാർ വിഷയത്തിൽ പുതിയ അന്താരാഷ്​ട്ര കരാറിലെത്തുന്നതിനുള്ള സാധ്യതക്ക്​ വഴിതുറന്ന്​​ ഇറാനെ വീണ്ടും ചർച്ചയുടെ വഴിയിൽ കൊണ്ടുവരുന്നതി​​​െൻറ ആദ്യപടിയായാണ്​ സന്ദർശ​നം വിലയിരുത്തപ്പെടുന്നത്​.

ബഹ്​റൈൻ സന്ദർശനം കഴിഞ്ഞ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ​ജി7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തി. ഇന്ത്യ ജി7 സംഘാംഗമല്ലെങ്കിലും ഫ്രഞ്ച്​ പ്രസിഡൻറി​​​െൻറ ക്ഷണം സ്വീകരിച്ചാണ്​ മോദി എത്തിയത്​. പ്രധാന സാമ്പത്തികശക്തിയെന്ന നിലയിൽ ഇന്ത്യക്കുള്ള അംഗീകാരമാണ്​ മോദിക്ക്​ ലഭിച്ച ക്ഷണമെന്ന്​ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഉച്ചകോടിയുടെ വിവിധ സെഷനുകളെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ലോകനേതാക്കളുമായും കൂടിക്കാഴ്​ച നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModifranceG7 Summitworld newsmalayalam news
News Summary - Shock at G7 summit as Iran's Foreign Minister lands in Biarritz
Next Story