ന്യൂയോർക്കിൽ കുട്ടികളെ സ്രാവ് ആക്രമിച്ചു
text_fieldsന്യൂയോർക്: ന്യൂയോർക്കിലെ ഫയർ െഎലൻഡിൽ നീന്തിക്കളിക്കുന്നതിനിടെ കുട്ടികളെ സ്രാവ് ആക്രമിച്ചു. 70 വർഷത്തിനിടെ ആദ്യമായാണ് ഇവിടെ മനുഷ്യരെ സ്രാവുകൾ ആക്രമിക്കുന്നതെന്ന് അധികൃതർ പറയുന്നു. 12കാരിയും 13കാരനുമാണ് ആക്രമണത്തിനിരയായത്.
കുട്ടികളെ അടിയന്തര ചികിത്സക്ക് വിധേയമാക്കി. രണ്ടുപേരുടെയും വലതു കാലിനാണ് കടിയേറ്റത്. പിന്നീട് ഇവർ ആശുപത്രി വിട്ടു. ഇതിൽ ആൺകുട്ടിയുടെ കാലിൽനിന്ന് സ്രാവിെൻറ പല്ല് കിട്ടി. ഇത് പരിശോധിച്ചാൽ മാത്രമേ ഏതിനത്തിൽപെട്ട സ്രാവ് ആണ് കടിച്ചതെന്ന് വ്യക്തമാകൂ.
ഫയർ െഎലൻഡിൽ ആളുകളെ സ്രാവുകൾ ആക്രമിക്കുന്നത് വളരെ അപൂർവമാണെന്ന് ഒഷ്യൻ ബീച്ച് ഫയർ ഡിപ്പാർട്മെൻറ് മേധാവി ഇയാൻ ലെവിൻ പറഞ്ഞു. അവസാനമായി ഇവിടെ സ്രാവിെൻറ ആക്രമണമുണ്ടായത് 1948ലാണത്രെ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
