Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ ഇസ്രായേൽ...

ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം; ഏഴു​ മരണം

text_fields
bookmark_border
ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം; ഏഴു​ മരണം
cancel

ഗസ്സ സിറ്റി: ദക്ഷിണ ഗസ്സയിൽ ഖാൻ യൂനിസ്​ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴു ഫലസ്​തീനികൾ കൊല്ലപ്പെട്ടു. ഒമ്പതുപേർക്ക്​ പരിക്കേറ്റു. 10 വർഷമായി ഉപരോധം നേരിടുന്ന ഗസ്സ മുനമ്പിൽനിന്ന്​ ഇസ്രായേൽ അധിനിവിഷ്​ട മേഖലയിലേക്ക്​ നിർമിച്ച തുരങ്കത്തിനുനേർക്കാണ്​ ആക്രമണമുണ്ടായത്​. അഞ്ചു മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ ഇസ്​ലാമിക്​ ജിഹാദി​​െൻറ സൈനികവിഭാഗമായ അൽഖുദ്​സ്​ ബ്രിഗേഡ്​സി​​െൻറ പോരാളികളാണ്​. മറ്റു രണ്ടുപേർ ഹമാസി​​െൻറ പ്രതിരോധവിഭാഗമായ ഇസ്സുദ്ദീൻ അൽഖസാം ബ്രിഗേഡ്​സി​​െൻറ പോരാളികളാണ്​.

ഇസ്രായേൽ ആക്രമണത്തിന്​ മറുപടി നൽകുമെന്ന്​ ഇസ്​ലാമിക്​ ജിഹാദ്​ വക്​താവ്​ പ്രതികരിച്ചു. തിരിച്ചടി നൽകേണ്ടത്​​ പ്രതിരോധസംഘമായ തങ്ങളുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധിനിവേശസേനക്കെതിരായ പ്രതിരോധം തങ്ങളുടെ അവകാശമാണെന്ന്​ ഹമാസും പ്രസ്​താവനയിൽ പ്രതികരിച്ചു. അതേസമയം, തിരിച്ചടിയുടെ സ്വഭാവം എങ്ങനെ വേണമെന്ന്​ ചർച്ചചെയ്യണമെന്ന്​ ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസി​​െൻറ സംഘടനയായ ഫത്​ഹ്​ പറഞ്ഞു.ആക്രമണത്തെ അനു​േമാദിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, അതിനുപയോഗിച്ച സാ​േങ്കതികവിദ്യയെയും പുകഴ്​ത്തി. 2014ലെ ഇസ്രായേൽ ആക്രമണത്തിനുശേഷം സംഘർഷം കുറഞ്ഞ മേഖല വീണ്ടും പ്രക്ഷുബ്​ധമാവുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. 

ജനസാന്ദ്രതയിൽ ലോകത്ത്​ മൂന്നാം സ്​ഥാനത്ത്​ നിൽക്കുന്ന ഗസ്സയുടെ കരമാർഗമുള്ള മൂന്ന്​ ക്രോസിങ്ങുകളിൽ രണ്ടെണ്ണം ഇസ്രായേലും മൂന്നെണ്ണം ഇൗജിപ്​തുമാണ്​ നിയന്ത്രിക്കുന്നത്​. കടൽപ്പാതകളും വ്യോമമാർഗങ്ങളും ഇസ്രായേൽ ഉപരോധത്തിലാണ്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaIsraeltunnelworld newsmalayalam newsPalestiniansStrikes
News Summary - Seven Palestinians killed as Israel strikes Gaza tunnel- World news
Next Story