വംശീയ വിവേചനം: ഇന്ത്യൻ വംശജയായ ഓഫിസർ സ്കോട്ലൻഡ് യാർഡിനെതിരെ കേസിന്
text_fieldsലണ്ടൻ: വംശീയ, ലിംഗ വിവേചനത്തിനെതിരെ സ്കോട്ലൻഡ് യാർഡിലെ ഇന്ത്യൻ വംശജയായ ഓഫ ിസർ നിയമപോരാട്ടത്തിനിറങ്ങുന്നു. മെട്രോപോളിറ്റൻ പൊലീസിലെ താൽക്കാലിക ചീഫ് സൂപ്ര ണ്ട് പാം സന്ധുവാണ് (54) തൊഴിൽ ട്രൈബ്യൂണലിൽ പരാതി നൽകിയത്. ഇതിെൻറ ആദ്യവാദം അടുത്തയാഴ്ചയുണ്ടാവും.
രാജ്ഞിയുടെ പൊലീസ് മെഡലിന് തെൻറ പേര് നിർദേശിക്കാൻ സഹപ്രവർത്തകരെ പ്രേരിപ്പിച്ചു എന്ന് കാണിച്ച് അടുത്തിടെ സന്ധുവിനെതിരെ ഡിപ്പാർട്മെൻറ് തല അന്വേഷണം നടന്നിരുന്നു. ഇതിൽ കുറ്റമുക്തയായതിനു പിന്നാലെയാണ് വിവേചനത്തിനെതിരെ നിയമനടപടി തുടങ്ങാൻ സന്ധു തീരുമാനിച്ചത്. 1989ൽ സ്കോട്ലൻഡ് യാർഡിൽ ചേർന്ന സന്ധുവിന് 2006ൽ ഏഷ്യൻ വിമൻ ഓഫ് അച്ചീവ്മെൻറ് അവാർഡ് ലഭിച്ചിരുന്നു.