ഇരട്ട പൗരത്വം: ആസ്ട്രേലിയൻ സെനറ്റർ രാജിവെച്ചു
text_fieldsമെൽബൺ: പാർലമെൻറിൽ കുഞ്ഞിനെ പാലൂട്ടി ചരിത്രംകുറിച്ച ആസ്ട്രേലിയൻ സെനറ്റർ ലാരിസ വാേട്ടഴ്സ് രാജിവെച്ചു. ഇരട്ട പൗരത്വമാണ് ലാരിസയുടെ രാജിയിലേക്ക് നയിച്ചത്.ആസ്ട്രേലിയയിലെ ഭരണഘടനയനുസരിച്ച് രണ്ടോ അതിലധികമോ രാജ്യങ്ങളിൽ പൗരത്വമുള്ളവരെ ഭരണനിർവഹണ പദവികളിലിരിക്കാൻ അനുവദിക്കുന്നില്ല.
രാഷ്ട്രീയ നേതാക്കൾ വിദേശ പൗരത്വമുണ്ടെങ്കിൽ ഒഴിവാക്കണമെന്നാണ് ചട്ടം. കാനഡയിൽ ജനിച്ച ലാരിസ മൈനർ ഗ്രീൻപാർട്ടിയുടെ പ്രതിനിധിയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ഗ്രീൻപാർട്ടിയുടെ മറ്റൊരു സെനറ്ററും രാജിവെച്ചിരുന്നു. ഇരട്ട പൗരത്വം തന്നെയാണ് സ്േകാട്ട് ലുദ്ലാമിനും വിനയായത്. കഴിഞ്ഞ മേയിലാണ് പാർലമെൻറിലിരുന്ന് കുഞ്ഞിനെ പാലൂട്ടിയ ലാരിസ അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. സ്വിറ്റ്സർലൻഡ് പൗരത്വമുള്ള ലുദ്ലാം രാജിവെച്ചപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് ബോധവതിയായതെന്നാണ് അവരുടെ പക്ഷം.
തെൻറ അശ്രദ്ധ സത്യസന്ധമായ പിഴവാണെന്നാണ് അവർ വിശേഷിപ്പിച്ചത്. ഇരുവരും സെനറ്റർ പദവിയിലിരുന്നപ്പോൾ കൈപ്പറ്റിയ ശമ്പളവും മറ്റ് അലവൻസുകളും തിരിച്ചുകൊടുക്കുേമാ എന്ന കാര്യം വ്യക്തമല്ല. ലാരിസക്ക് 11 മാസം പ്രായമുള്ളപ്പോഴാണ് മാതാപിതാക്കൾക്കൊപ്പം ആസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
