ഒാസ്ട്രിയയിൽ വലതുപക്ഷ മുന്നേറ്റം
text_fieldsവിയന: ഒാസ്ട്രിയൻ പൊതുതെരഞ്ഞെടുപ്പിൽ മധ്യവലതുപക്ഷ കക്ഷിയായ പീപ്ൾസ് പാർട്ടിക്ക് മുൻതൂക്കം. എന്നാൽ, കേവല ഭൂരിപക്ഷമില്ലാത്തതിനാൽ തീവ്രവലതുപക്ഷ കക്ഷിയായ ഫ്രീഡം പാർട്ടിയുമായി സഖ്യം രൂപവത്കരിച്ചാവും പീപ്ൾസ് പാർട്ടി അധികാരത്തിലേറുക.
പോസ്റ്റൽ വോട്ടുകൾ ഒഴികെയുള്ള വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 31.6 ശതമാനം വേേട്ടാടെയാണ് പീപ്ൾസ് പാർട്ടി ഒന്നാം സ്ഥാനത്തെത്തിയത്. ഫ്രീഡം പാർട്ടിക്ക് 27.4 ശതമാനവും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 26.7 ശതമാനവും വോട്ടുകളാണുള്ളത്. പോസ്റ്റൽ വോട്ട് ഫലമാവും രണ്ടാം സ്ഥാനക്കാരെ നിർണയിക്കുക.
കഴ്സ് പ്രായം കുറഞ്ഞ ഭരണാധികാരി
വിയന: ലോകത്തെ പ്രായം കുറഞ്ഞ ഭരണാധികാരികളിലൊരാളായി ഒാസ്ട്രിയയിൽ െസബാസ്റ്റ്യൻ കഴ്സ് അധികാരമേൽക്കും. പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പീപ്ൾസ് പാർട്ടിയെ നയിച്ചാണ് 31കാരനായ കഴ്സ് ചാൻസലറാവുന്നത്. നിലവിലെ സർക്കാറിൽ വിദേശകാര്യ മന്ത്രിയാണ് 27ാം വയസ്സിൽ ആ സ്ഥാനത്തെത്തിയ കഴ്സ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
