136 വർഷം നീണ്ട കാത്തിരിപ്പ്; ഒടുവിൽ ബാഴ്സലോണയിലെ ചർച്ചിന് അനുമതി
text_fieldsമഡ്രിഡ്: തറക്കല്ലിട്ട് നൂറിലേറെ വർഷങ്ങൾക്കുശേഷം ബാഴ്സലോണയിലെ വിഖ്യാതമായ ചർച്ചിന് അനുമതി ലഭിച്ചു. 1882ൽ ആണ് ബാഴ്സലോണയിലെ സഗ്രാഡ ഫാമിലിയയുടെ റോമൻ കത്തോലിക്ക ചർച്ചിെൻറ പണി തുടങ്ങിയത്. ഇവിടത്തെ വിനോദസഞ്ചാര കേന്ദ്രത്തിെല ഏറ്റവും ആകർഷണീയമായ ഒന്നായിരുന്നു പണി തീരാത്തതും പ്രൗഢിയേറിയതുമായ ചർച്ച്.
പ്രതിവർഷം രണ്ടു കോടിയെങ്കിലും സന്ദർശകർ ഇവിടെ എത്തുന്നു. എന്നാൽ, 136ലേറെ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു അധികൃതരിൽ നിന്നുള്ള മതിയായ അനുമതി ലഭിക്കാൻ. ചർച്ചിെൻറ ട്രസ്റ്റികളും സിറ്റി കൗൺസിലും തമ്മിലുള്ള ധാരണയനുസരിച്ചാണ് ആൻറണി ഗൗഡിയുടെ ഇൗ പദ്ധതിക്ക് അംഗീകാരം നൽകിയത്. ചർച്ചിെൻറ പരിസരത്തുകൂടെ ഗതാഗതത്തിന് സൗകര്യം ഒരുക്കുമെന്നും ഇതിനായി സാഗ്രഡ ഫാമിലിയ 193 കോടി ഡോളർ നൽകണമെന്നതടക്കം ധാരണയായിട്ടുണ്ട്. രണ്ടു വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ലൈസൻസ് നൽകാനുള്ള തീരുമാനത്തിലെത്തിയത്.
ഫ്രാൻസിസ്കോ ഡി പൗല ഡേൽ വില്ലാർ ലൊസാനോ എന്ന ആർക്കിടെക്ട് ആണ് നിയോ ഗോഥിക് രീതിയിലുള്ള ഇൗ ചർച്ചിെൻറ നിർമാണം ആരംഭിച്ചത്. ഒരു ട്രാം ഇടിച്ച് പരിക്കേറ്റ അദ്ദേഹം മൂന്നു ദിവസത്തിനുശേഷം മരിച്ചു. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിെൻറ സമയത്ത് ഇതിെൻറ യഥാർഥ പ്ലാനുകൾ അടക്കം എല്ലാം നഷ്ടപ്പെട്ടതാണ് പദ്ധതിക്ക് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
