ബോംബിടുന്നവർ മുസ്ലിം പുരുഷൻമാർ; അവരെ കൈകാര്യം ചെയ്യണം -റയൻ എയർ സി.ഇ.ഒ
text_fields
ലണ്ടൻ: മുസ്ലിങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടത്തിയതിെൻറ പേരിൽ പ്രമുഖ വിമാന കമ്പനിയായ റയൻ എയറിെൻറ സി.ഇ.ഒ മൈഖൽ ഒലയറിക്കെതിരെ വിവാദം പുകയുന്നു. വിമാനയാത്രയിലടക്കം ബോംബാക്രമണങ്ങൾ നടത്തുന്നതെല്ലാം മുസ്ലിങ്ങള ാണെന്ന പരാമർശത്തിനെതിരെയാണ് ഒലയറിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം വിമർശനമുയരുന്നത്. ടൈംസ് ഓഫ് ലണ ്ടൻ എന്ന പത്രത്തിന് വേണ്ടി എർപോർട്ട് സുരക്ഷ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തി യത്.
ആരാണ് ബോംബർമാർ..? അത് വിമാനത്തിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന അവിവാഹിതരായ പുരുഷൻമാരായിരിക്കും. നിങ്ങൾ കുടുംബവും കുട്ടികളുമൊന്നിച്ച് യാത്ര ചെയ്യുകയാണെങ്കിൽ എല്ലാം ബോംബിട്ട് തകർക്കാനുള്ള സാധ്യത വിരളമാണ്. പൊതുവിൽ മുസ്ലിം മത വിഭാഗത്തിലുള്ള ഒറ്റക്ക് യാത്ര ചെയ്യുന്ന പുരുഷൻമാരെയാണ് ഈ കാര്യത്തിൽ ഭയപ്പെടേണ്ടതെന്നും മുപ്പത് വർഷം മുമ്പ് അത് ഐറിഷുകാരായിരുന്നുവെന്നും റയൻ എയർ സ്ഥാപകൻ പറഞ്ഞു. അവരാണ് നാം നേരിടുന്ന അപകടമെങ്കിൽ ആ അപകടത്തെ കൈകാര്യം ചെയ്യണമെന്നും അഭിമുഖത്തിൽ അയാൾ പറയുന്നുണ്ട്.
മുമ്പ് റയൻ എയറിൽ കക്കൂസ് ഉപയോഗിക്കുന്നവരിൽ നിന്ന് പണമീടാക്കണമെന്ന് പറഞ്ഞതിെൻറ പേരിൽ ഒലയറി സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം അധിക്ഷേപം നേരിട്ടിരുന്നു. വിമാനത്തിൽ യാത്ര ചെയ്യുന്ന തടിച്ച ശരീരമുള്ളവരിൽ നിന്ന് ‘ഫാറ്റ് ടാക്സ്’ ഈടാക്കണമെന്ന് പറഞ്ഞതും വിവാദമായിരുന്നു.
വംശീയതയെ പ്രോത്സാഹിപ്പിക്കുകയാണ് ഒലയറിയെന്ന് ലേബർപാർട്ടി എം.പി ഖാലിദ് മഹ്മൂദ് ടൈംസിനോട് പ്രതികരിച്ചു. ജർമനിയിൽ ഒരു വെള്ളക്കാരൻ ഈ ആഴ്ച എട്ട് പേരെ കൊന്നു. വെളുത്ത വർഗക്കാരെയൊന്നാകെ ഫാഷിസ്റ്റുകളെന്ന് നമുക്ക് മുദ്രകുത്താൻ സാധിക്കുമോ..? അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്താവനയെ എതിർത്തും പ്രമുഖ ബജറ്റ് എയർലൈനായ റയൻ എയറിനെ ബഹിഷ്കരിക്കാനും ആഹ്വാനവുമായി നിരവധിപേർ എത്തിയിട്ടുണ്ട്.
The level of casual Islamophobia in the CEO class is incredible. Remember that there are so many people who have tremendous power who are also racists and can enforce their racist views. https://t.co/rV3z7EUWEU
— Heidi N. Moore - on brief hiatus (@moorehn) February 22, 2020
Yeah you've lost my business. I fly with you regularly, but you're after calling me a terrorist because of my religion, so I'll take my money elsewhere.
— Calum (@ginmhilleadh1) February 22, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
