പ്രസിഡൻറ് തെരഞ്ഞെടുപ്പ്: പിന്തുണ പുടിനു തന്നെയെന്ന് ഭരണ കക്ഷി പാർട്ടി
text_fieldsമോസ്കോ: 2018െല പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിനു തെന്ന പിന്തുണ നൽകുെമന്ന് റഷ്യയിെല ഭരണ കക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടി അറിയിച്ചു. 2018 മാർച്ച് 18ന് നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിലവിെല പ്രസിഡൻറ് വ്ളാദിമിർ പുടിനെ തന്നെ പിന്തുണക്കും. ഇപ്പോഴും ഭാവിയിലും സാധ്യമാവുന്ന എല്ലാ പിന്തുണയും പുടിന് നൽകുമെന്ന് യുണൈറ്റഡ് റഷ്യ നേതാവും പ്രധാനമന്ത്രിയുമായ ദ്മിത്രി മെദ്വദേവ് അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.
2012 െല പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യുണൈറ്റ് റഷ്യ സ്ഥാനാർഥിയായിരുന്ന പുടിൻ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.
സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുക എന്ന് ഡിസംബർ 14ന് നടന്ന വാർഷിക വാർത്താ സമ്മേളനത്തിൽ പുടിൻ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിെൻറ വികസനത്തെ കുറിച്ചുള്ള തെൻറ കാഴ്ചപ്പാടുകളെ അംഗീകരിക്കുകയും തെന്ന വിശ്വസിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളും പൊതു സംഘടനകളും പിന്തുണക്കുെമന്നാണ് പ്രതീക്ഷ എന്ന് പുടിൻ പറഞ്ഞിരുന്നു. ഡിസംബർ 18 ന് തന്നെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റഷ്യ ഒൗദ്യോഗിക തുടക്കം കുറിച്ചിട്ടുണ്ട്.
