Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right30 വർഷം മുമ്പ്​ വിമാനം...

30 വർഷം മുമ്പ്​ വിമാനം തകർന്ന്​ മരിച്ചെന്ന്​ കരുതിയ റഷ്യൻ പൈലറ്റിനെ കണ്ടെത്തി

text_fields
bookmark_border
30 വർഷം മുമ്പ്​ വിമാനം തകർന്ന്​ മരിച്ചെന്ന്​ കരുതിയ റഷ്യൻ പൈലറ്റിനെ കണ്ടെത്തി
cancel

മോസ്​കോ: 30 വർഷം മുമ്പ്​ അഫ്​ഗാനിലെ സോവിയറ്റ്​ അധിനിവേശ കാലത്ത്​ വിമാനം തകർന്നു വീണ്​ കാണാതായ ​ൈപലറ്റിനെ കണ്ടെത്തി. മുതിർന്ന റഷ്യൻ സൈനികരുടെ കൂട്ടായ്​മയുടെ തലവനായ വാലെറി വോസ്​ട്രോടിൻ ആണ്​ വെളി​പ്പെടുത്തൽ നടത്തിയത്​. പൈലറ്റി​​​െൻറ പേര്​ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, അദ്ദേഹം ജീവിച്ചിരിക്കുന്നതായും വീട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്നതായും വാലെറി പറഞ്ഞു.

1987ൽ തകർന്ന വിമാനത്തി​​​െൻറ പൈലറ്റായ ഇദ്ദേഹത്തിന്​ ഇപ്പോൾ 60ലേറെ പ്രായമുണ്ട്​. ഇപ്പോൾ ഇദ്ദേഹം പാകിസ്​താനിലാണെന്നാണ്​ നിഗമനം. അഫ്​ഗാൻ യുദ്ധകാലത്ത്​ പാകിസ്​താനിൽ തടവുകാരുടെ ക്യാമ്പുകൾ സജ്ജീകരിച്ചിരുന്നു. അങ്ങനെയാണ്​ ഇദ്ദേഹം ഇവിടെയെത്തിയത്​.

1979നും 1989നുമിടയിൽ 125 സോവിയറ്റ്​ വിമാനങ്ങൾ തകർന്നതായാണ്​ കണക്ക്​. യുദ്ധത്തിനിടെ 300ഒാളം സൈനികരെ കാണാതാവുകയും ചെയ്​തിരുന്നു. ഇവരിൽ 30 പേരെ പിന്നീട്​ കണ്ടെത്തിയിട്ടുണ്ട്​. ഇവരിൽ ചിലർ നാട്ടിലേക്ക്​ മടങ്ങുകയും മറ്റു ചിലർ അഫ്​ഗാനിൽതന്നെ തങ്ങിയതുമാണ്​ അനുഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaafganisthanworld newsmalayalam newsRussian pilot
News Summary - Russian pilot found after three decades missing in Afghanistan-world news
Next Story