Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ സെൻട്രൽ ബാങ്കി​ൽ...

റഷ്യൻ സെൻട്രൽ ബാങ്കി​ൽ സൈബർ കവർച്ച; നഷ്​ടമായത്​ 31 മില്യൺ ഡോളർ

text_fields
bookmark_border
റഷ്യൻ സെൻട്രൽ ബാങ്കി​ൽ സൈബർ കവർച്ച; നഷ്​ടമായത്​ 31 മില്യൺ ഡോളർ
cancel

മോസ്കോ: റഷ്യ സെൻട്രൽ ബാങ്കിലുണ്ടായ സൈബർ കവർച്ചയിൽ 31 മില്യൺ ഡോളർ നഷ്​ടമായി. വെള്ളിയാഴ്​ചയാണ്​ ഇത്​ സംബന്ധിച്ച വിവരം ബാങ്ക്​ അധികൃതർ പുറത്തുവിട്ടത്​. ആഗോളതലത്തിൽ നടന്ന ഏറ്റവും വലിയ സൈബർ കവർച്ചകളിലൊന്നാണിത്​.

എകദേശം അഞ്ച് മില്യൺ ഡോളർ കൊളളയടിക്കനാണ്​ കവർച്ചക്കാർ ലക്ഷ്യമിട്ടതെന്ന്​ സെൻട്രൽ ബാങ്ക്​ പ്രതിനിധി ആർടിയോം സിക്യോവ്​ പറഞ്ഞു. നഷ്​ടപ്പെട്ട പണത്തെ കുറിച്ചുളള കണക്കെടുപ്പുകൾ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസങ്ങൾക്ക്​ മുമ്പ്​ സെൻട്രൽ ബാങ്ക്​ ഇടപാടുകളെ കുറിച്ചുള്ള റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഹാക്കർമാർ അക്കൗണ്ടിൽ കടന്ന്​ കയറിയതിനെ കുറിച്ച്​ പരാമർശങ്ങളുണ്ട്​.

ഹാക്കർമാർ ആധുനിക സംവിധാനങ്ങളുമായി ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക്​ കടന്ന്​ കയറ്റം നടത്തു​ന്ന  സാഹചര്യത്തിൽ ബാങ്കുകളുടെ ​സുരക്ഷ കൂടുതൽ വർധിപ്പിക്കണമെന്ന്​ സൈബർ സെക്യൂരിറ്റി വിദഗ്​ധർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതി​െൻറ കൂടി പശ്​ചാത്തലത്തിൽ വേണം റഷ്യൻ സെൻട്രൽ ബാങ്കിൽ നടന്ന കവർച്ചയെ കാണാൻ.

മുമ്പ് ന്യൂയോർക്ക്​ സെൻട്രൽ ബാങ്കിലും ബംഗ്ലാദേശ്​ സെൻട്രൽ ബാങ്കിലും സമാനമായി രീതിയിൽ കവർച്ച നടന്നിരുന്നു. എന്നാൽ, രാജ്യത്തെ സാമ്പത്തിക സ്​ഥിതി തകർക്കാൻ വിദേശ ചാരസംഘടനക​ളാണോ കവർച്ചക്ക്​ പിന്നിലെന്ന്​ സംശയിക്കുന്നതായും റഷ്യ ആരോപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russian Central BankCyber Heist
News Summary - Russian Central Bank Loses $31 Million in Cyber Heist
Next Story