റഷ്യയിൽ ടെലഗ്രാം ആപ്പിെൻറ പ്രവർത്തനം തടയാൻ നീക്കം
text_fieldsമോസ്കോ: പ്രമുഖ സന്ദേശ ആപ് ആയ ടെലഗ്രാമിെൻറ പ്രവർത്തനം തടയണമെന്ന് റഷ്യയുടെ ടെലികോം നിരീക്ഷണസമിതി മോസ്കോ കോടതിയോട് അഭ്യർഥിച്ചു. ആപ്പിെൻറ രഹസ്യ കോഡ് നൽകാൻ റഷ്യൻ സുരക്ഷ വിഭാഗം ആവശ്യെപ്പട്ട അന്തിമസമയം കഴിഞ്ഞതോെടയാണിത്. എന്നാൽ ആപ്പിലേക്ക് രാജ്യത്തിെൻറ സുരക്ഷ വിഭാഗത്തിെൻറ പിൻവാതിൽ വഴിയുള്ള പ്രവേശനം ഏെതാരു ശ്രമെത്തയും തടയുമെന്ന് ടെലഗ്രാമിെൻറ റഷ്യക്കാരനായ സ്ഥാപകൻ പേവൽ ഡുറോവ് പറഞ്ഞു.
റഷ്യയിൽ മാധ്യമങ്ങളുെടയും വാർത്ത വിനിമയത്തിെൻറയും ചുമതലയുള്ള റോസ്കംനേസർ ടെലഗ്രാം ആപ്പിെൻറ റഷ്യയിലെ ഉപയോഗം ചുരുക്കണമെന്ന് ആവശ്യെപ്പട്ടിട്ടുണ്ട്. ഉടനടി സന്ദേശം അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന ടെലഗ്രാം ആപ്പിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം അയക്കാനും സ്വീകരിക്കാനും സാധിക്കും. 5000 ആളുകൾവരെ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലേക്കും സന്ദേശമയക്കാം. 2013ൽ പ്രവർത്തനമാരംഭിച്ച ടെലഗ്രാമിന് നിലവിൽ 20 കോടി ഉപയോക്താക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
