റഷ്യൻ ആരോപണം തള്ളി മുൻ ശാസ്ത്രജ്ഞൻ
text_fieldsേമാസ്കോ: ബ്രിട്ടീഷ് നഗരത്തിൽ മുൻ റഷ്യൻ ചാരനെതിരെ ഉപയോഗിച്ച മാരക വിഷവാതകം തെൻറ അറിവോടെ നിർമിച്ചതാണെന്ന് ശീതയുദ്ധകാലത്തെ പ്രമുഖ ശാസ്ത്രജ്ഞെൻറ വെളിപ്പെടുത്തൽ. വിഷവാതകം ബ്രിട്ടീഷ് ലാബിൽ നിർമിച്ചതാണെന്ന് കഴിഞ്ഞ ദിവസം റഷ്യ ആരോപിച്ചതിനു പിന്നാലെയാണ് അതിനെ ഖണ്ഡിച്ച് മുൻ റഷ്യൻ ശാസ്ത്രജ്ഞനായ പ്രഫസർ ലിയോനിഡ് റിങ്ക് രംഗത്തെത്തിയത്. എന്നാൽ, റഷ്യ നടത്തിയതാകാൻ തരമില്ലെന്നും ആയിരുന്നുവെങ്കിൽ ആക്രമിക്കപ്പെട്ട ചാരൻ സെർജി സ്ക്രിപാലും മകളും ഉടൻ മരിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് കത്തീഡ്രൽ പട്ടണമെന്ന് വിശേഷണമുള്ള സാലിസ്ബറിയിൽ രണ്ടാഴ്ച മുമ്പാണ് ഇരുവരും വിഷവാതകപ്രയോഗത്തിനിരയായത്. അതിഗുരുതര നിലയിലായ ഇരുവരുടെയും ആരോഗ്യനിലയിൽ കാര്യമായ മാറ്റങ്ങളില്ല. വിഷവാതകം രാജ്യാന്തര അന്വേഷണസംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ബ്രിട്ടൻ പുറത്താക്കിയ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ചൊവ്വാഴ്ച നാടുവിട്ടു. ബ്രിട്ടീഷ് എംബസിയിൽനിന്ന് മൂന്നു വാഹനങ്ങളിലായാണ് സംഘം മോസ്കോയിലേക്ക് യാത്രതിരിച്ചത്. ബ്രിട്ടീഷ് നയതന്ത്ര നീക്കത്തിന് തിരിച്ചടിയായി റഷ്യയും 23 ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
