റഷ്യയിൽ സഹപാഠിയെ കൊന്ന് രക്തം കുടിച്ച വ്യാജ ഡോക്ടർ അറസ്റ്റിൽ
text_fieldsമോസ്കോ: റഷ്യയിൽ ഹൈസ്കൂൾ സഹപാഠിയെ കൊന്ന് രക്തം കുടിച്ച വ്യാജ ഡോക്ടർ അറസ്റ്റിൽ. ബോറിസ് കൊൺട്രാഷിൻ (37) ആണ് പിടിയിലായത്. ചെല്ല്യാബിൻസ്കിലെ ഉറാൽസ് നഗരത്തിൽ വർഷങ്ങളായി മനഃശാസ്ത്രജ്ഞനായി ജോലിചെയ്തു വരുകയായിരുന്നു ബോറിസ്.
വ്യാജരേഖകൾ കാണിച്ചാണ് ജോലി നേടിയതെന്ന ആരോപണത്തെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. 1998ൽ സഹപാഠിയായ 16കാരനെ ബോറിസ് മരുന്ന് കുത്തിെവച്ച് മയക്കി കൊല്ലുകയും ശരീരം മുറിച്ച് രക്തം കുടിക്കുകയും ചെയ്തിട്ടുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ പറയുന്നു. ബോറിസ് കൊൺട്രാഷിനെ രക്തദാഹിയായ മനുഷ്യൻ എന്നാണു പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
‘ആചാരത്തിെൻറ ഭാഗമായി’ നടത്തിയ കൊലയെന്നാണ് ബോറിസ് ഇതേപ്പറ്റി പൊലീസിനോടു പറഞ്ഞത്. അന്വേഷണത്തിനൊടുവിൽ 2000 ആഗസ്റ്റിൽ, നരഹത്യാപ്രേരണയുള്ള മനോനില തെറ്റിയ വ്യക്തിയാണ് ഇയാളെന്നു സ്ഥിരീകരിച്ചു. 10 വർഷത്തെ തടവുശിക്ഷയും വിധിച്ചു. ബോറിസിെൻറ സഹോദരി ഡോക്ടറാണ്.ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമേ മകനുള്ളൂവെന്ന് അമ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
