മുൻ ചാരനെതിരായ വിഷപ്രയോഗം: ബ്രിട്ടേൻറത് വ്യാജ ആരോപണമെന്ന് റഷ്യ
text_fieldsആഡിസ് അബബ: ബ്രിട്ടനിൽ താമസിക്കുന്ന മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ സെർജി സ്ക്രിപലിനെതിരെയുള്ള വിഷപ്രേയാഗത്തിൽ തങ്ങൾക്കെതിരെ ബ്രിട്ടൻ നടത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് റഷ്യ. വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് ഇത്യോപ്യൻ സന്ദർശനത്തിനിടെ ആഡിസ് അബബയിൽവെച്ച് ബ്രിട്ടെൻറ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
ഞായറാഴ്ച ബ്രിട്ടനിലെ സാലിസ്ബറിയിലെ റെസ്റ്റാറൻറിൽവെച്ചാണ് സെർജി സ്ക്രിപലിനും മകൾക്കും നേരെ മാരക വിഷപ്രയോഗമുണ്ടായത്. ഗുരുതര പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. 21 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ ബ്രിട്ടീഷ് മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും റഷ്യൻ പങ്കിനെക്കുറിച്ച് സംശയമുന്നയിച്ചിരുന്നു. ആക്രമണത്തെക്കുറിച്ച് അേന്വഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞിരുന്നു. പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യൻ സേനയിലിരിക്കെ ബ്രിട്ടീഷ് രഹസ്യാേന്വഷണ ഏജൻസിക്ക് വിവരങ്ങൾ ചോർത്തിനൽകിയതിന് 2010ൽ സെർജി സ്ക്രിപലിനെ റഷ്യ ജയിലിലടച്ചിരുന്നു. പിന്നീട് ജയിൽ മോചിതനായ ഇദ്ദേഹം ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
