കോവിഡ് 19: കേരള പൊലീസിെൻറ ഡാൻസ് പങ്കുവെച്ച് ‘റഷ്യാടുഡേ’
text_fieldsകോഴിക്കോട്: കോവിഡ് 19 വൈറസ് ബാധ തടയുന്നതിനായി കേരള പൊലീസ് അവതരിപ്പിച്ച സ്പെഷ്യൽ ഡാൻസ് ഏറ്റെടുത്ത് ‘റഷ്യ ടുഡേ’. സോപ്പുപയോഗിച്ച് കൈകഴുകുന്ന രീതിയായിരുന്നു നൃത്തരൂപത്തിൽ ഒരു കൂട്ടം പൊലീസുകാർ അവതരിപ്പിച് ചത്. ലോകപ്രശസ്ത ചാനലായ റഷ്യ ടുഡേ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
‘‘കോവിഡിെൻറ കണ്ണിപൊട്ടിക്കാൻ കേരള പൊലീസിെൻറ സ്പെഷ്യൽ ഡാൻസ്. ഈ സാഹചര്യത്തിൽ സ്വയം സംരക്ഷണത്തിെൻറ പ്രാധാന്യം ബോധവത്കരിക്കാൻ ഇത് മികച്ച മാതൃകയാണെന്നും’’ റഷ്യ ടുഡേ വിഡിയോക്ക് അടിക്കുറിപ്പ് നൽകി. വിഡിയോ വൈറലായതോടെ പൊലീസിെൻറ സ്പെഷ്യൽ ഡാൻസ് ദേശീയ മാധ്യമങ്ങളും പങ്കുവെച്ചിരുന്നു.
There’s no denying it's catchy!
— RT (@RT_com) March 18, 2020
Kerala Police perform special dance to help ‘break the chain’ of infection. It's also not a bad way to exercise when in self-isolation pic.twitter.com/J9qQSGCeL7
ലോകമെമ്പാടും ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മാരക വൈറസിെൻറ കണ്ണിപൊട്ടിക്കാൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ കേരളത്തിൽ അവതരിപ്പിച്ച ‘ബ്രേക് ദ ചെയിൻ’ ക്യാെമ്പയിൻ ജനങ്ങൾ വ്യാപകമായി ഏറ്റെടുത്ത് കൊണ്ടിരിക്കുകയാണ്. ഇതിെൻറ ഭാഗമായി കേരള പൊലീസും ശക്തമായ ബോധവത്കരണവുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
