Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബ്രിട്ടൻ റഷ്യയുടെ...

ബ്രിട്ടൻ റഷ്യയുടെ പ്രധാന ലക്ഷ്യമെന്ന്​ അന്വേഷണ റിപ്പോർട്ട്​

text_fields
bookmark_border
ബ്രിട്ടൻ റഷ്യയുടെ പ്രധാന ലക്ഷ്യമെന്ന്​ അന്വേഷണ റിപ്പോർട്ട്​
cancel

ലണ്ടൻ: ബ്രിട്ടനിൽ റഷ്യ നടത്തുന്ന ഇടപെടലുകൾ സംബന്ധിച്ച അ​ന്വേഷണ റിപ്പോർട്ട്​ ഒന്നര വർഷത്തിന്​ ശേഷം പുറത്തുവിട്ടു. ബ്രിട്ടൻ റഷ്യയുടെ പ്രധാന ലക്ഷ്യമെന്ന്​ പാർലമ​െൻറിലെ വിവിധ കക്ഷികളുടെ അംഗങ്ങൾ നടത്തിയ അന്വേ​ഷണ റിപ്പോർട്ട്​ വ്യക്​തമാക്കി. റഷ്യൻ ഭീഷണി തടയുന്നതിന്​ സർക്കാറോ രഹസ്യന്വേ​ഷണ ഏജൻസികളോ ഒന്നും ചെയ്യുന്നില്ലെന്ന്​ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. അതേസമയം, ബ്രിട്ടന്​ റഷ്യ ഫോബിയയാണെന്ന്​ റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. 

2016 യൂറോപ്യൻ യൂനിയൻ റഫറണ്ടത്തിലെ റഷ്യൻ ഇടപെടൽ, ബ്രിട്ടനിൽ റഷ്യ നടത്തുന്ന സൈബർ തന്ത്രങ്ങൾ, തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള റഷ്യൻ കാമ്പയിനുകൾ, ബ്രിട്ടനിലെ റഷ്യൻ പ്രവാസികൾ തുടങ്ങിയ വിഷയങ്ങളിലാണ്​ ഇൻറലിജൻസ്​ ആൻഡ്​​ സെക്യൂരിറ്റി കമ്മിറ്റി അന്വേഷണം നടത്തിയത്​. 
2016ലെ റഫറണ്ടത്തിൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച്​ ഇൻറലിജൻസ്​ ഏജൻസികളുടെ സമ്പൂർണ വിലയിരുത്തൽ വേണമെന്ന കമ്മിറ്റിയുടെ ആവശ്യം സർക്കാർ നിരസിച്ചു. വിജയകരമായി റഷ്യ ഇടപെട്ടതിന്​ തെളിവൊന്നുമില്ലെന്ന്​ ബോറിസ്​ ജോൺസൺ സർക്കാർ പറഞ്ഞു.

തെരഞ്ഞെടുപ്പുകളിൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടതായും കമ്മിറ്റി കുറ്റപ്പെടുത്തി. 
2014ലെ സ്​കോട്ടിഷ്​ റഫറണ്ടം, 2016ലെ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ എന്നിവയിലെല്ലാം റഷ്യൻ ഇടപെട​ൽ സംശയിച്ചിട്ടും 2016ൽ യൂറോപ്യൻ യൂനിയൻ റഫറണ്ടത്തിൽ റഷ്യ ഇടപെ​േട്ടാ എന്ന്​ അന്വേഷിക്കാൻ സർക്കാറോ രഹസ്യാന്വേഷണ ഏജൻസികളോ തയാറായില്ല. അമേരിക്കയുമായുള്ള അടുത്ത സൗഹൃദമാണ്​ ബ്രിട്ടനെ റഷ്യയുടെ പ്രധാന ലക്ഷ്യമാക്കുന്നത്​. ബ്രിട്ടനിലെ റഷ്യൻ ഇടപെടൽ സാധാരണ സംഭവമായിട്ടുണ്ട്​. തെരഞ്ഞെടുപ്പുകളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച്​ റഷ്യ ഇടപെടുന്നുണ്ടെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.

ഇൗ വിഷയം രഹസ്യാന്വേഷണ ഏജൻസികളോ സർക്കാറോ ഗൗരവമായി കാണുന്നില്ല. 50 പേജുള്ള റിപ്പോർട്ടിൽ റഷ്യയുടെ ഇടപെടലുകൾക്കൊപ്പം സർക്കാറി​​െൻറയും എം.​െഎ 15 അടക്കം രഹസ്യാന്വേഷണ ഏജൻസികളുടെയും വീഴ്​ചകൾ ചൂണ്ടിക്കാട്ടുന്നുണ്ട്​. ബ്രിട്ടനെ ഭീഷണിപ്പെടുത്താൻ  റഷ്യ ഉപയോഗിക്കുമെന്ന കാരണത്താൽ റിപ്പോർട്ടിലെ അതീവ രഹസ്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiabritainworld newsmalayalam newsw
News Summary - Russia report: UK 'badly underestimated' threat, says committee-World news
Next Story