Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എൻ മനുഷ്യാവകാശ...

യു.എൻ മനുഷ്യാവകാശ സമിതിയിൽ ​ റഷ്യക്ക്​ അംഗത്വമില്ല

text_fields
bookmark_border
യു.എൻ മനുഷ്യാവകാശ സമിതിയിൽ ​ റഷ്യക്ക്​ അംഗത്വമില്ല
cancel

യുണൈറ്റഡ് നേഷന്‍: ഐക്യരാഷ് ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽ അംഗത്വം നേടുന്നതിൽ റഷ്യക്ക്​ തിരിച്ചടി. 193 അംഗ പൊതുസഭയില്‍ 112 വോട്ട് മാത്രമാണ് റഷ്യക്ക് ലഭിച്ചത്.  റഷ്യയെ പിന്തള്ളി  കിഴക്കന്‍ യൂറോപ്പില്‍ നിന്ന് ക്രൊയേഷ്യയും ഹംഗറിയും സമിതിയിൽ അംഗത്വം നേടി.  ക്രൊയേഷ്യയോട് രണ്ട് വോട്ടിനും ഹംഗറിയോട് 32 വോട്ടിനുമാണ് റഷ്യ പരാജയപ്പെട്ടത്​.

വെള്ളിയാഴ്ച നടന്ന വോ​െട്ടടുപ്പിൽ 47 അംഗ യു.എൻ മനുഷ്യാവകാശ സമിതിയിലേക്ക്​ 14 രാജ്യങ്ങളാണ്​  തെരഞ്ഞെടുക്കപ്പെട്ടത്​.

സിറിയന്‍ പ്രസിഡന്റ് ബാശ്ശാര്‍ അല്‍ അസദിന്റെ നേതൃത്വത്തില്‍ അലപ്പോയില്‍ നടക്കുന്ന യുദ്ധകുറ്റങ്ങൾ ആരോപിച്ചാണ്​ റഷ്യയെ പിന്തള്ളിയത്​. ഏകദേശം 87 മനുഷ്യാവകാശ ഗ്രൂപ്പുകള്‍ റഷ്യയെ മനുഷ്യാവകാശ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് യു.എന്‍ ഡെപ്യൂട്ടി ഡയറക് ടര്‍ അക്ഷയ് കുമാര്‍ അറിയിച്ചു.

 2006 ല്‍ മനുഷ്യാവകാശ സമിതി നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് റഷ്യ അതിന് പുറത്താകുന്നത്‌.  അടുത്ത വർഷം റഷ്യക്ക്​ സമിതിയിൽ അംഗത്വം നേടാൻ കഴിയുമെന്ന്​ റഷ്യൻ അംബാസിഡർ വിറ്റലി ചർകിൻ പറഞ്ഞു.

അമേരിക്ക, ബ്രിട്ടൻ, സൗദി, ചൈന എന്നീ രാജ്യങ്ങൾ മേഖലയില്‍ നിന്ന് ഏകകണ്‌ഠേന വീണ്ടും മനുഷ്യാവകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇറാഖ്​, ഈജിപ്ത്, റുവാണ്ട, ക്യൂബ, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളാണ് മനുഷ്യാവകാശ സമിതിയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട മറ്റ് രാജ്യങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaunHuaman Right Council
News Summary - Russia Ousted From UN Human Rights Council
Next Story