നയതന്ത്ര പ്രതിസന്ധി രൂക്ഷം; കൂടുതൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി
text_fieldsമോസ്കോ: ബ്രിട്ടനിൽ മുൻ റഷ്യൻ ചാരൻ വിഷവാതക ആക്രമണത്തിനിരയായതിനെ തുടർന്ന് രൂപപ്പെട്ട നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നു. റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ 23 രാജ്യങ്ങളുടെ പ്രതിനിധികളെ പുറത്താക്കിയതിനു പിന്നാലെ കൂടുതൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നിർദേശം നൽകി.
വിവിധ രാജ്യങ്ങളുടെ 59ഒാളം ഉദ്യോഗസ്ഥരോടാണ് രാജ്യംവിടാൻ റഷ്യ കഴിഞ്ഞ ദിവസം നിർദേശം നൽകിയത്. ആസ്ട്രേലിയ, അൽബേനിയ, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, നെതർലൻഡ്സ്, ക്രൊയേഷ്യ, യുക്രെയ്ൻ, ഡെൻമാർക്, അയർലൻഡ്, സ്െപയിൻ, എസ്തോണിയ, ലാത്വിയ, ലിേത്വനിയ, മാസിഡോണിയ, മൾഡോവ, റുേമനിയ, ഫിൻലൻഡ്, നോർവേ, സ്വീഡൻ, കാനഡ, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾക്കെതിരെയാണ് നടപടി.
തെറ്റായ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന ബ്രിട്ടനും അമേരിക്കക്കും പിന്തുണ നൽകിയ രാജ്യങ്ങൾക്കെതിരെയാണ് നടപടിയെന്ന് അധികൃതർ വിശദീകരിച്ചു. 60 യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരോട് മടങ്ങാൻ കഴിഞ്ഞദിവസം റഷ്യ നിർദേശം നൽകിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ സെൻറ് പീറ്റേഴ്സ്ബർഗിലെ യു.എസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇവിടെ പ്രവർത്തിക്കുന്ന കോൺസുലേറ്റും അടച്ചുപൂട്ടും. ശീതയുദ്ധകാലത്താണ് സമാനമായി ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ കൂട്ടമായി മടക്കിയിരുന്നത്.
ഒാരോ രാജ്യവും പുറത്താക്കിയ റഷ്യൻ പ്രതിനിധികളുടെ എണ്ണത്തിന് ആനുപാതികമായാണ് തിരിച്ചും നടപടി. ബ്രിട്ടെൻറ 23 അംഗങ്ങളെ നേരത്തെ പുറത്താക്കിയിരുന്നു. ബ്രിട്ടീഷ് അംബാസഡർ ലോറി ബ്രിസ്റ്റോവിനെ വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്.
27 അംഗങ്ങൾ കൂടി ഉടൻ തിരിച്ചുപോകണമെന്നും ബ്രിട്ടനിലെ റഷ്യൻ നയതന്ത്ര കാര്യാലയത്തിലുള്ള ഉദ്യോഗസ്ഥരുടെ അത്ര ബ്രിട്ടീഷ് പ്രതിനിധികളേ റഷ്യയിലും അനുവദിക്കൂ എന്ന് അദ്ദേഹത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇതോടെ, മൊത്തം പുറത്താക്കപ്പെടുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ എണ്ണം 50 ആയി.
ആഴ്ചകൾക്ക് മുമ്പ് ബ്രിട്ടീഷ് പട്ടണമായ സാലിസ്ബറിയിൽവെച്ചാണ് റഷ്യൻ മുൻ ചാരൻ സ്ക്രിപലും മകളും ആക്രമണത്തിനിരയായത്. മകളുടെ നിലയിൽ കാര്യമായ പുരോഗതിയുണ്ട്. പിതാവ് അപകടനില തരണംചെയ്തിട്ടുണ്ടെങ്കിലും ഗുരുതര നിലയിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
