Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​ൻ...

റ​ഷ്യ​ൻ ചാ​ര​​ക്കേ​സ്​: ബ്രി​ട്ട​ന്​ അ​ന്താ​രാ​ഷ്​​ട്ര പി​ന്തു​ണ

text_fields
bookmark_border
റ​ഷ്യ​ൻ ചാ​ര​​ക്കേ​സ്​: ബ്രി​ട്ട​ന്​ അ​ന്താ​രാ​ഷ്​​ട്ര പി​ന്തു​ണ
cancel

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ക​ഴി​യു​ന്ന റ​ഷ്യ​ൻ ചാ​ര​നെ വി​ഷം കു​ത്തി​വെ​ച്ച്​ കൊ​ല്ലാ​ൻ  ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ  പ​ങ്കി​ല്ലെ​ന്ന്​ റ​ഷ്യ. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്​​ട്ര സ​ഖ്യ​രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന പി​ന്തു​ണ  ത​ങ്ങ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​യി ബ്രി​ട്ട​ൻ അ​റി​യി​ച്ചു. 

നാ​റ്റോ​സ​ഖ്യ​വും യു.​എ​സു​മ​ട​ക്കം നി​ര​വ​ധി രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി താ​ൻ സം​സാ​രി​ച്ച​താ​യും എ​ല്ലാ​വ​രും ​ഇ​ക്കാ​ര്യ​ത്തി​ൽ ​െഎ​ക്യ​ദാ​ർ​ഢ്യം  പ്ര​ക​ടി​പ്പി​ച്ച​താ​യും ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ബോ​റി​സ്​ ജോ​ൺ​സ​ൺ പ​റ​ഞ്ഞു. മു​ൻ റ​ഷ്യ​ൻ ചാ​ര​നാ​യ സെ​ർ​ജി സ്​​ക്രി​പാ​ലി​നും മ​ക​ൾ​ക്കു​മെ​തി​രെ മാ​ർ​ച്ച് നാ​ലി​ന്​ സാ​ലി​സ്​​െ​ബ​റി​യി​ൽ​വെ​ച്ചു​ണ്ടാ​യ വി​ഷ​പ്ര​യോ​ഗ​ത്തെ​ക്ക​ു​റി​ച്ച്​ റ​ഷ്യ​ക്ക്​ എ​ത്ര​ത്തോ​ളം കാ​ര്യ​ങ്ങ​ള​റി​യാ​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. ത​ങ്ങ​ളു​ടെ മ​ണ്ണി​ൽ​വെ​ച്ച്​ സ​ത്യ​സ​ന്ധ​നാ​യ ഒ​രു പൗ​ര​നെ നാ​ണം​കെ​ട്ട രീ​തി​യി​ൽ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ റ​ഷ്യ​ക്ക്​ പ​ങ്കു​ണ്ടാ​യി​ര​ു​ന്നെ​ന്ന്​  അ​വ​ർ ആ​രോ​പി​ക്കു​ക​യും ചെ​യ്​​തു. 

ആ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​ക്കു പ​ങ്കു​ണ്ടെ​ന്നു പ​റ​യു​ന്ന​ത്​ അ​സം​ബ​ന്ധ​മാ​ണെ​ന്നും സ്​​ക്രി​പാ​ലി​നെ​തി​രെ പ്ര​യോ​ഗി​ച്ച നെ​ർ​വ്​ ഏ​ജ​ൻ​റി​​​െൻറ സാ​മ്പ്​​ൾ ബ്രി​ട്ട​ൻ ന​ൽ​കാ​ത്ത​പ​ക്ഷം അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും  റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ​​റോ​വ്​ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaspypoisoningworld newsU.Kdismisses
News Summary - Russia Dismisses U.K.’s Accusation Over Spy’s Poisoning- World news
Next Story