You are here

യൂറോപ്പിൽ തരംഗമായി ‘നന്നാക്കൽ അവകാശ’ സമരം

  • കേടുവരുന്ന വീട്ടുപകരണങ്ങൾ  സ്വന്തമായി കേടുപാട്​ തീർക്കാൻ കഴിയും വിധം എല്ലാവർക്കും വിവരം കൈമാറണമെന്നാണ്​ ആവശ്യം

23:30 PM
09/01/2019

ലണ്ടൻ: ഒ​രു വ​ർ​ഷ​മോ പ​ര​മാ​വ​ധി മൂ​ന്നു വ​ർ​ഷ​മോ വാ​റ​ൻ​റി​യോ​ടെ നാം ​വാ​ങ്ങു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ എ​ത്ര നാ​ൾ ആ​യു​സ്സു​ണ്ടാ​കും? സൗ​ജ​ന്യ സ​ർ​വി​സ്​ കാലാവധി ക​ഴി​യു​ന്ന​തോ​ടെ അ​വ പ​ണി​മു​ട​ക്കു​ന്ന​താ​ണ്​ പ​ല​പ്പോ​ഴും അ​നു​ഭ​വം. വ​ൻ​തു​ക ന​ൽ​കി വീ​ണ്ടും ന​ന്നാ​ക്കാ​ൻ മി​ന​ക്കെ​ടാ​തെ പു​തി​യ​തൊ​ന്നു വാ​ങ്ങാ​മെ​ന്നു​വെ​ച്ചാ​ൽ, നേ​ര​ത്തേ​യു​ള്ള​ത്​ ഇ-​വേ​സ്​​റ്റാ​കും, വ​ഴി​യി​ൽ ത​ള്ളു​ന്ന​ത്​ പൊ​ല്ലാ​പ്പാ​കും. 

ലോ​കം മു​ഴു​ക്കെ വ​ൻ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന ഇൗ ​പ്ര​ശ്​​ന​ത്തി​ന്​ ക​മ്പ​നി​ക​ൾ​ത​ന്നെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യൂ​റോ​പ്പി​ൽ ക​ത്തി​പ്പ​ട​രു​ന്ന സ​മ​രം ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യാ​ണ്. ക​മ്പ​നി​ക​ൾ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ദീ​ർ​ഘ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​വ​യാ​ക​ണ​മെ​ന്നും ആ​ർ​ക്കും എ​ളു​പ്പം ന​ന്നാ​ക്കാ​നാ​കു​ന്ന​താ​ക​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം. 

സ​മ​ര​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങു​മെ​ന്നാ​യ​തോ​ടെ വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​റു​ക​ൾ ക​മ്പ​നി​ക​ൾ​ക്ക്​ ക​ർ​ശ​ന ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്​ ആ​ലോ​ചി​ച്ചു തു​ട​ങ്ങി​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. ‘ന​ന്നാ​ക്കൽ അ​വ​കാ​ശ’​മെ​ന്നാ​ണ്​ സ​മ​ര​ത്തി​​​െൻറ പേ​ര്. യു.​എ​സി​ൽ 18 സം​സ്​​ഥാ​ന​ങ്ങ​ളും സ​മാ​ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ നീ​ക്ക​ങ്ങ​ൾ ആ​​രം​ഭി​ച്ചി​ട്ടു​ണ്ട്. 
ക​മ്പ​നി​ക​ൾ സ്വ​ന്ത​മാ​യി പ്ര​ഫ​ഷ​ന​ലു​ക​ളെ​വെ​ച്ച്​ കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്തു​ന​ൽ​കു​ന്ന​താ​ണ്​ നി​ല​വി​ലെ രീ​തി. ഉപകരണങ്ങളുടെ നിർമിതി കൂടുതൽ ലളിതമാക്കിയും വിവരം കൂടുതൽ പേരിലേക്ക്​ കൈമാറിയും ഒ​രു പ​രി​ധി വ​രെ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​ര​മാ​കു​മെ​ങ്കി​ലും ക​മ്പ​നി​ക​ൾ കേ​ൾ​ക്കു​ന്ന മ​ട്ടി​ല്ല. 
പ്ര​ധാ​ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ​ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്ന​ത്​ 2004നും 2012​നു​മി​ട​യി​ൽ 3.5 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 8.3 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നെ​ന്ന്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. വാ​ഷി​ങ്​ മെ​ഷീ​നു​ക​ളാ​ണ്​ ഇ​തി​ൽ ഏ​റെ മു​ന്നി​ൽ. ക​മ്പ​നി​ക​ൾ പു​റ​ത്തു​വി​ടു​ന്ന കാ​ർ​ബ​ൺ പ​രി​സ്​​ഥി​തി​ക്കു​മേ​ൽ വ​രു​ത്തു​ന്ന ആ​​ഘാ​തം പി​ന്നെ​യും ഉ​യ​ർ​ത്തു​ന്ന​താ​ണ്​ നി​ർ​മാ​ണം വ​ർ​ധി​പ്പി​ക്ക​ൽ. അ​ടി​യ​ന്ത​ര​മാ​യി ഇ​ത്​ കു​റ​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക്​ ദീ​ർ​ഘ​ായു​സ്സ്​ വേ​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. 

യൂ​റോ​പ്പി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും സ​ർ​ക്കാ​റു​ക​ൾ ആ​ലോ​ചി​ക്കു​ന്ന പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​ദ്യ ഘ​ട്ട​ത്തി​ൽ ടെ​ലി​വി​ഷ​ൻ പോ​ലു​ള്ള വ​ലി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ലൈ​റ്റു​ക​ൾ എ​ന്നി​വ​യി​ലാ​ണ്​ ന​ട​പ്പാ​ക്കു​ക. 
എ​ന്നാ​ൽ, വി​വി​ധ രാ​ജ്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന നി​യ​മ​ങ്ങ​ൾ ക​മ്പ​നി​ക​ൾ​ക്കു​മേ​ൽ അ​നാ​വ​ശ്യ ഭാ​ര​മേ​ൽ​പി​ക്കു​മെ​ന്നും പു​തി​യ​വ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ന​ശി​പ്പി​ക്കു​മെ​ന്നും ആ​രോ​പ​ണ​വു​മാ​യി മ​റു​വി​ഭാ​ഗ​വും രം​ഗ​ത്തു​ണ്ട്. 
വ​ൻ​കി​ട ക​മ്പ​നി​ക​ൾ​ത​ന്നെ​യാ​ണ്​ നി​യ​മ​നി​ർ​മാ​ണ​ത്തി​നെ​തി​രെ ച​ര​ടു​വ​ലി​യു​മാ​യി സ​ജീ​വ​മാ​യു​ള്ള​ത്.

Loading...
COMMENTS